ഒരു ഇഞ്ചി വെളുത്തുള്ളി കൂട്ടുകെട്ട്

പാചകത്തിന്‍റെ ക്ലൈമാക്സ് എവിടെ എന്ന് ചോദിച്ചാൽ പലരും പറയും ഇഞ്ചി വെളുത്തുള്ളി ചേർക്കുന്നിടം ആണെന്ന്. ഇവ രണ്ടും ചേർത്ത് കഴിയുമ്പോൾ ഭക്ഷണം വേറെ ലെവെലിലേക്ക് ഉയരുന്നതായി കാണാം. പരമ്പരാഗതമായി ഇഞ്ചിയും വെളുത്തുള്ളിയും പ്രത്യേകം ചതച്ചു ചേർക്കലായിരുന്നു പതിവ്. എന്നാൽ, നേരിട്ട് ചേർക്കാൻ തയ്യാറായ പേസ്റ്റ് രൂപത്തിലും ഇപ്പോൾ ഇവ ലഭ്യമാണ്.

കറികളിൽ ചേരുവ എന്നതിലുപരി മികച്ച ആരോഗ്യ സംരക്ഷണ വസ്തുവാണിത്. സ്ഥിരമായി ഇഞ്ചി ഉപയോഗിക്കുന്ന വ്യക്തിക്ക് ശരീരത്തില്‍ ബ്ലഡ് ഷുഗറും കൊളസ്‌ട്രോളും കുറവായിരിക്കും. വെളുത്തുള്ളിയിൽ ആൻറി ബാക്ടീരിയൽ, ആന്‍റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് രോഗശാന്തി ഗുണങ്ങളുമുണ്ട്. വെളുത്തുള്ളിയിലെ സിങ്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ളതാണ്.

മികച്ചയിനം വെളുത്തുള്ളിയും ഇഞ്ചിയും ശ്രദ്ധയോടെ തിരഞ്ഞെടുത്തത് വീട്ടിൽ വെച്ച് തന്നെ അരച്ച് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കുകയാണെങ്കിൽ ജിഞ്ചർ ഗാർലിക് പേസ്റ്റായി ഉപയോഗിക്കാം. നല്ല ബ്രാൻഡുകളുടെ ജിഞ്ചർ ഗാർലിക് പേസ്റ്റ് മാർക്കറ്റിൽനിന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം.

Tags:    
News Summary - combination of ginger and garlic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.