ഷെ​ഫ് പി​ള്ള, ഷെ​ഫ് ക്രി​സ്, ഷെ​ഫ് ഫൈ​സ​ൽ ബ​ഷീ​ർ

സെലിബ്രിറ്റി ഷെഫുമാരുമായി സംവദിക്കാൻ അവസരമൊരുക്കി ‘ഷെഫ് തിയറ്റർ’

ദു​ബൈ: പാ​ച​ക​രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്ന ‘മീ​ഡി​യ​വ​ൺ സ്റ്റാ​ർ​ഷെ​ഫ്’ മ​ത്സ​ര​വേ​ദി​യി​ൽ സെ​ലി​ബ്രി​റ്റി ഷെ​ഫു​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് അ​വ​സ​രം. ഷെ​ഫ് തി​യ​റ്റ​ർ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് മാ​സ്റ്റ​ർ ഷെ​ഫു​മാ​ർ പാ​ച​ക​രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കാ​ണി​ക​ളു​മാ​യി സം​വ​ദി​ക്കു​ക. ഈ​മാ​സം 18ന് ​ദു​ബൈ വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ർ​ക്ക​റ്റി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ഷെ​ഫ് തി​യ​റ്റ​ർ ഒ​രു​ക്കു​ന്ന​ത്.

‘മാ​സ്റ്റ​റി​ങ് ദി ​ആ​ർ​ട്ട് ഓ​ഫ് കു​ക്കി​ങ് വി​ത്ത് മാ​സ്റ്റ​ർ​ഷെ​ഫ്’ എ​ന്ന​താ​ണ് ഷെ​ഫ് തി​യ​റ്റ​റി​ന്റെ ആ​ശ​യം. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷെ​ഫും റെ​സ്റ്റാ​റ​ന്റ് സം​രം​ഭ​ക​നു​മാ​യ ഷെ​ഫ് പി​ള്ള, വാ​ട്ട​ർ​ഫ്ര​ണ്ട് മാ​ർ​ക്ക​റ്റി​ന്റെ റെ​സി​ഡ​ന്റ് ഷെ​ഫാ​യ ഷെ​ഫ് ക്രി​സ്, ആ​ർ.​എ​ഫ്​ ക​മ്പ​യി​ൻ ലി​മി​റ്റ​ഡി​ന്റെ കോ​ർ​പ​റേ​റ്റ് ഷെ​ഫാ​യ ഷെ​ഫ് ഫൈ​സ​ൽ ബ​ഷീ​ർ എ​ന്നി​വ​രാ​ണ് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കാ​ണി​ക​ളോ​ട് സം​വ​ദി​ക്കു​ക.

പാ​ച​ക​ത്തോ​ടു​ള്ള അ​ഭി​രു​ചി എ​ങ്ങ​നെ വ​രു​മാ​ന​മാ​ക്കി മാ​റ്റാ​മെ​ന്ന് ച​ർ​ച്ച ചെ​യ്യു​ന്ന ‘ഫ്രം ​കി​ച്ച​ൻ ടു ​ബി​സി​ന​സ്’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഷെ​ഫ് പി​ള്ള സം​സാ​രി​ക്കു​ക. തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ലെ നു​റു​ങ്ങു പാ​ച​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് ഈ​സി റെ​സി​പീ​സ് ഫോ​ർ ബി​സി ലൈ​വ്സ് എ​ന്ന സെ​ഷ​നി​ൽ ഷെ​ഫ് ക്രി​സ് സം​സാ​രി​ക്കും.

രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ സു​ന്ദ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാം എ​ന്ന​താ​ണ് പ്ലേ​റ്റി​ങ് ലൈ​ക് എ ​പ്രോ എ​ന്ന സെ​ഷ​നി​ൽ ഷെ​ഫ് ഫൈ​സ​ൽ ബ​ഷീ​ർ സം​സാ​രി​ക്കു​ക. ഷെ​ഫ് തി​യ​റ്റ​റി​ൽ പാ​ച​ക​രം​ഗ​ത്തെ താ​ര​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് Starchef.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 052 649 1855 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.

Tags:    
News Summary - talk with celebrity chef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.