മെ​ക്സി​കോ​യു​ടെ ലോ​ക​ക​പ്പ് താ​ര​മാ​യി ഒ​സി​റ്റോ

മെ​ക്സി​കോ സി​റ്റി: ​ലോ​ക​ക​പ്പ് വേ​ദി​ക​ളി​ലൊ​ന്നാ​യ മെ​ക്സി​കോ​യി​ലെ അ​സ്റ്റ​ക​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ പു​തി​യൊ​രാ​ളാ​ണ് താ​രം. ക​ളി​ക്കാ​രും ഫു​ട്ബാ​ൾ ഒഫീ​ഷ്യ​ലു​ക​ളും വി.​ഐ.​പി കാ​ണി​യു​മ​ല്ലാ​ത്ത ഒ​രാ​ൾ. കൂ​ളി​ങ് ഗ്ലാ​സും, മെ​ക്സി​കോ​യു​ടെ പ​ച്ച​നി​റ​ത്തി​ലെ ജ​ഴ്സി​യു​മ​ണി​ഞ്ഞ് ഒ​രു സൈ​ക്കി​ളി​നു പി​ന്നി​ലാ​യി ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നെ​ത്തി​യ​തു​മു​ത​ൽ അ​വ​ൻ ഫു​ട്ബാ​ൾ ന​ഗ​രി​യി​ലെ താ​ര​മാ​ണ്. ഒ​സി​റ്റോ എ​ന്ന പേ​രു​കാ​ര​നാ​യ പ​ട്ടി​ക്കു​ട്ടി. മെ​ക്സി​കോ ന​ഗ​ര​ത്തി​ലെ തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​നാ​യ ജോ​ർ​ജ് റേ​ഞ്ച​ലി​ന്റെ പൊ​ന്നോ​മ​ന​യാ​ണ് ഒ​സി​റ്റോ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ജോ​ർ​ജ് റേ​ഞ്ച​ലി​ന്റെ ന​ഗ​ര​യാ​ത്ര​ക​ളി​ൽ കൂ​ട്ടാ​യി, സൈ​ക്കി​ളി​നു പി​ന്നി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക കൂ​ട്ടി​ൽ ഒ​സി​റ്റോ​യു​ണ്ട്. ലോ​ക​ക​പ്പ് എ​ത്തി​യ​പ്പോ​ൾ, ഫു​ട്ബാ​ൾ ക​മ്പ​ക്കാ​ര​ൻ കൂ​ടി​യാ​യ ജോ​ർ​ജ് ത​ന്റെ വ​ള​ർ​ത്തു​മൃ​ഗ​ത്തെ​യും അ​ണി​യിച്ചൊ​രു​ക്കി. സ​ൺ​ഗ്ലാ​സും, മെ​ക്സി​കോ ജ​ഴ്സി​യി​ൽ കു​ട്ടി​യു​ടു​പ്പും വാ​ങ്ങി അ​ണി​ഞ്ഞൊ​രു​ക്കി ഒ​രു പു​തു ആ​രാ​ധ​ക​നാ​യി അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ലോ​ക​ക​പ്പ് വേ​ദി​യിൽ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറാണ് അവൻ. ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ ഫോ​ട്ടോ​യും വി​ഡി​യോ​യും പ​ക​ർ​ത്തു​ന്നു, മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കു​ന്നു. 

Tags:    
News Summary - Meet Osito: The Stylish Puppy Becoming the Unofficial Mascot of the World Cup in Mexico City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.