ടിക്...നെ​ഞ്ചു​പി​ള​രും ശ​ബ്ദം; വേ​ദ​ന​യാ​യി കോ​നെ

വാ​ൻ​കൂ​വ​ർ: ആ​രു​ടെ​യും നെ​ഞ്ചു​ല​ക്കും കാ​ഴ്ച​യാ​യി​രു​ന്നു കാ​ന​ഡ മ​ധ്യ​നി​ര താ​രം ഇ​സ്മാ​യി​ൽ കോ​നെ. ലോ​ക​ക​പ്പി​ൽ കാ​ന​ഡ​യു​ടെ മ​ധ്യ​നി​ര​യു​ടെ നാ​യ​ക​നാ​യി നി​റ​ഞ്ഞു​നി​ന്ന് ക​ളി നി​യ​ന്ത്രി​ച്ച താ​രം ഖ​ത്ത​റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്റെ 53ാം മി​നി​റ്റി​ൽ അ​സിം മാ​ഡി​ബോ​യു​ടെ ക​ടു​ത്ത ടാ​ക്ലി​ങ്ങി​ന് വി​ധേ​യ​നാ​യി നി​ലം പ​തി​ച്ച നി​മി​ഷം ഓ​ർ​ക്കാ​ൻ പോ​ലും ക​ണ്ടു​നി​ന്ന​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. പ​ന്ത് കൈ​വ​ശം​വെ​ച്ച് കു​തി​ക്കു​ന്ന കോ​നെ​യെ ത​ട​യാ​നാ​യി ​​ൈസ്ല​ഡ് ചെ​യ്തെ​ത്തി​യ മാ​ഡി​ബോ​യു​ടെ ടാ​ക്ലി​ങ് കാ​ഴ്ച​യി​ൽ അ​ത്ര അ​പ​ക​ട​ക​ര​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, തൊ​ട്ട​രി​കി​ൽ കാ​ന​ഡ ഡ​ഗ് ഔ​ട്ടി​ലെ സ​ഹ​താ​ര​ങ്ങ​ളും കോ​ച്ച് ജെ​സി മാ​ർ​ഷും ആ ​ശ​ബ്ദം കേ​ട്ടു. കോ​നെ​യു​ടെ ഇ​ടം​കാ​ലി​ന്റെ എ​ല്ല് പൊ​ട്ടു​ന്ന ശ​ബ്ദം. വീ​ഴ്ച​ക്കു​പി​ന്നാ​ലെ, കാ​ലു​യ​ർ​ത്തി നോ​ക്കി​യ കോ​നെ വാ​യ് പൊ​ത്തി നി​ല​ത്തേ​ക്ക​മ​ർ​ന്നു. ക​ണ്ടു​നി​ന്ന സ​ഹ​താ​ര​ങ്ങ​ൾ ത​ല​യി​ൽ കൈ​വെ​ച്ച് അ​ന്ധാ​ളി​ച്ചു. ശേ​ഷം, അ​തി​വേ​ഗ​ത്തി​ൽ സ​ഹ​താ​ര​ത്തി​നു​ചു​റ്റും വ​ല​യം തീ​ർ​ത്ത് മെ​ഡി​ക്ക​ൽ സ​ഹാ​യം തേ​ടി. ക​ടു​ത്ത വേ​ദ​ന​യി​ൽ പു​ള​ഞ്ഞ താ​ര​ത്തി​ന് വേ​ദ​നാ​സം​ഹാ​രി​യാ​യി ഗ്രീ​ൻ വി​സി​ൽ ന​ൽ​കി​യാ​ണ് സ്ട്രെ​ച്ച​റി​ൽ മാ​റ്റി​യ​ത്. സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നും നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ഇ​സ്മാ​യി​ൽ കോ​നെ​യെ ഉ​ട​ൻ ത​ന്നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. കാ​ലി​ലെ എ​ല്ലി​ന് ഇ​ര​ട്ട പൊ​ട്ട​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. താ​ര​ത്തി​ന് നാ​ലു​മു​ത​ൽ അ​ഞ്ചു​മാ​സം വ​രെ വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് റി​​പ്പോ​ർ​ട്ട്. മ​ത്സ​ര​ത്തി​നു​പി​ന്നാ​ലെ സ​ഹ​താ​ര​ങ്ങ​ളും കോ​ച്ചും കോ​നെ​യെ സ​ന്ദ​ർ​ശി​ച്ചു. ഇ​റ്റാ​ലി​യ​ൻ ക്ല​ബ് സ​സൗ​ളോ​വി​ന്റെ താ​ര​മാ​യ 24കാ​ര​ൻ ഇ​സ്മാ​യി​ൽ കോ​നെ ഇം​ഗ്ലീ​ഷ് ക്ല​ബു​ക​ളി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​ത്തി​ന് ഒ​രു​ങ്ങ​വേ​യാ​ണ് ക​രി​യ​ർ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന പ​രി​ക്ക് എ​ത്തു​ന്ന​ത്. 

Tags:    
News Summary - The Sound of Agony: Kone's Heart-Wrenching Injury Shocks the Football World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.