ഗോൾഡൻ ബൂട്ട്; മെസ്സിയെ പിന്നിലാക്കി എംബാപ്പെ ഒന്നാമത്

മയാമി: ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയതോടെ ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെ പിന്നിലാക്കി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഒന്നാമതെത്തി. പത്തു ഗോളുകളുമായാണ് എംബാപ്പെ നിലവിൽ ഗോൾഡൻ ബൂട്ട് പട്ടികയിൽ തലപ്പത്തുള്ളത്. എട്ടു ഗോളുകളുള്ള ലയണൽ മെസ്സി രണ്ടാമതാണ്. ഞായറാഴ്ച സ്പെയിനിനെതിരായ കലാശപ്പോരിൽ മെസ്സി കളത്തിലിറങ്ങാനിരിക്കെയാണ് എംബാപ്പെയുടെ ഈ മുന്നേറ്റം.

ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്തിയതിന് പുറമെ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ചരിത്രനേട്ടവും ഈ ഇരുപത്തേഴുകാരൻ സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിനോട് 6-4 ന് പരാജയപ്പെട്ടെങ്കിലും, നേടിയ ഇരട്ട ഗോളുകളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോളുകളുടെ എണ്ണം 22 ആയി. 21 ഗോളുകളുള്ള മെസ്സിയുടെ റെക്കോർഡാണ് റയൽ മാഡ്രിഡ് സ്ട്രൈക്കർ തിരുത്തിക്കുറിച്ചത്. മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമായിരിക്കും സ്പെയിനിനെതിരെ നടക്കാൻ പോകുന്നതെങ്കിൽ, എംബാപ്പെക്ക് ഇനിയും ലോകകപ്പുകൾ ബാക്കിയുണ്ട്.

വെറും 22 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് താരം 22 ഗോളുകൾ അടിച്ചുകൂട്ടിയത്. 2018-ൽ ഫ്രാൻസ് കിരീടം നേടിയപ്പോൾ നാല് ഗോളുകളും, കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടപ്പോൾ എട്ട് ഗോളുകളുമാണ് എംബാപ്പെ നേടിയത്.

എന്നാൽ ഈ റെക്കോർഡുകളേക്കാൾ ഫൈനൽ കളിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് മത്സരശേഷം എംബാപ്പെ പ്രതികരിച്ചു. "ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മെസ്സി തീർച്ചയായും ഗോൾ നേടും. ടീമിനെ ജയിപ്പിക്കാൻ സഹായിക്കുക എന്നത് മാത്രമാണ് ഞാൻ ശ്രമിച്ചത്. ലോകകപ്പിൽ ഒരുപാട് ഗോളുകൾ നേടുമ്പോൾ, അത് നിങ്ങളെ ഒരു പ്രത്യേക നിരയിൽ എത്തിക്കും. എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ആകുന്നതിനേക്കാൾ നാളത്തെ ഫൈനൽ കളിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. വ്യക്തിപരമായ ഇത്തരം നേട്ടങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കാൻ മികച്ചതാണെങ്കിലും, ഇപ്പോൾ എന്റെ മനസ്സിലുള്ളത് അതല്ല" - എംബാപ്പെ പറഞ്ഞു.

Tags:    
News Summary - Mbappé Makes History: Overtakes Messi in Golden Boot Race Despite Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.