യൂറോ ഡെ​ർബി; ക്വാ​ർ​ട്ട​റി​ൽ ഇ​ന്ന് മു​ൻ ജേ​താ​ക്ക​ളാ​യ സ്​​പെ​യി​ൻ ബെ​ൽ​ജി​യ​ത്തെ നേ​രി​ടും

ലോ​സ് ആ​ഞ്ജ​ല​സ്: ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ ക​രു​ത്ത​രു​ടെ തീ​പാ​റും പോ​രാ​ട്ട​ത്തി​ന് ലോ​സ് ആ​ഞ്ജ​ല​സി​ലെ സോ​ഫി സ്റ്റേ​ഡി​യം വേ​ദി​യാ​കും. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 12.30ന് ​മു​ൻ ജേ​താ​ക്ക​ളാ​യ സ്​​പെ​യി​ൻ പോ​രാ​ളി​ക​ളാ​യ ബെ​ൽ​ജി​യ​ത്തെ നേ​രി​ടും. ഓ​രോ ക​ളി ക​ഴി​​യു​മ്പോ​ഴും മൂ​ർ​ച്ച​കൂ​ട്ടി, രാ​കി മി​നു​ക്കി​യ ടീ​മാ​ണ് സ്​​പെ​യി​നും ബെ​ൽ​ജി​യ​വും. പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ൽ വ​മ്പ​ൻ തി​രി​ച്ചു​വ​ര​വു​ക​ളി​ലു​ടെ മു​ന്നേ​റി​യ ബെ​ൽ​ജി​യം, പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ​രാ​യ യു.​എ​സ്.​എ​യെ 4-1ന് ​പൊ​ളി​ച്ച​ടു​ക്കി​യാ​ണ് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ ഫോ​ർ​വേ​ഡ് ഫൊ​ലാ​രി​ൻ ബ​ളോ​ഗ​ന്റെ ചു​വ​പ്പു​കാ​ർ​ഡ് ശി​ക്ഷ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ്വാ​ധീ​ന​ത്താ​ൽ റ​ദ്ദാ​ക്കി​യ ഫി​ഫ​യു​ടെ നെ​ഞ്ചി​ലു​മാ​ണ് ബെ​ൽ​ജി​യ​ത്തി​​ന്റെ ക​ഴി​ഞ്ഞ ക​ളി​യി​ലെ നാ​ല് ഗോ​ളു​ക​ൾ പ​തി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​രി​ശീ​ല​ന മൈ​താ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലും ബെ​ൽ​ജി​യ​ത്തി​ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ലൊ​യോ​ള മേ​രി​മൗ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മൈ​താ​ന​ത്തെ സൗ​ക​ര്യ​ങ്ങ​ളി​ൽ അ​തൃ​പ്തി തു​റ​ന്നു​പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ൽ.​എ ഗാ​ല​ക്സി​യു​ടെ ഗ്രൗ​ണ്ടി​ലേ​ക്ക് ബെ​ൽ​ജി​യ​ത്തി​ന്റെ പ​രി​ശീ​ല​നം മാ​റ്റി​യി​രു​ന്നു.

ക്വാ​ർ​ട്ട​ർ ​ഫൈ​ന​ലി​ൽ ‘ചു​വ​ന്ന ​ചെ​കു​ത്താ​ന്മാ​രു​ടെ’ എ​തി​രാ​ളി​ക​ൾ അ​തി​ശ​ക്ത​രാ​ണ്. ഈ ​ലോ​ക​ക​പ്പി​ൽ ഗോ​ൾ വ​ഴ​ങ്ങാ​തെ​യാ​ണ് സ്പാ​നി​ഷ് സം​ഘ​ത്തി​ന്റെ കു​തി​പ്പ്. 35 ക​ളി​ക​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ലൂ​യി ഫു​യ​ന്റ​യു​​ടെ ടീം ​കു​തി​ക്കു​ന്ന​ത്. എ​ന്നാ​ൽ, 2018ൽ ​റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ ബ്ര​സീ​ലി​നെ തോ​ൽ​പി​ച്ച​തു​പോ​ലെ ബെ​ൽ​ജി​യം ക്വാ​ർ​ട്ട​റി​ൽ തി​ള​ങ്ങു​മെ​ന്നാ​ണ് അ​ന്നും ഇ​ന്നും വ​ല​കാ​ക്കു​ന്ന തി​ബോ കോ​ർ​ട്ടു​വ പ​റ​യു​ന്ന​ത്. മ​റ്റൊ​രു സീ​നി​യ​ർ താ​ര​മാ​യ കെ​വി​ൻ ഡി​ബ്രൂ​യി​ൻ ഒ​രു മ​ത്സ​ര​ത്തി​ന്റെ ഇ​ട​വേ​ള​ക്കു​ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തും.

നാ​ല് ഗോ​ളു​ക​ളു​മാ​യി സൂ​പ്പ​ർ സ​ബ് ആ​യി തി​ള​ങ്ങു​ന്ന പ​രി​ച​യ സ​മ്പ​ന്ന​ൻ റൊ​മേ​ലു ലു​കാ​ക്കു ആ​ദ്യ ഇ​ല​വ​നി​ലെ​ത്താ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ കാ​ലി​ന് പ​രി​​ക്കേ​റ്റ മി​ഡ്ഫീ​ൽ​ഡ​ർ അ​മാ​ദൗ ഒ​നാ​ന ക​ളി​ക്കി​ല്ല. 4-2-3-1 ഫോ​ർ​മേ​ഷ​നി​ലാ​കും കോ​ച്ച് റൂ​ഡി ഗാ​ർ​ഷ്യ ടീ​മി​നെ ഇ​റ​ക്കു​ക.

4-3-3 രീ​തി​യി​ൽ സ്​​പെ​യി​ൻ ക​ളി​ക്കു​മ്പോ​ൾ ക​ഴി​ഞ്ഞ ക​ളി​യി​ലെ ആ​ദ്യ ഇ​ല​വ​നി​ൽ നി​ന്ന് മാ​റ്റ​ങ്ങ​ളു​ണ്ടാ​കി​ല്ല. റോ​ഡ്രി, പെ​ഡ്രി, ഡാ​നി ഒ​ൾ​മോ എ​ന്നി​വ​ര​ട​ങ്ങി​യ മ​ധ്യ​നി​ര ഫോം ​തു​ട​ർ​ന്നാ​ൽ ലാ​മി​ൻ യ​മാ​ലും അ​ല​ക്സ് ബ​യേ​ന​യും ഇ​രു​വി​ങ്ങു​ക​ളി​ലും അ​പ​ക​ട​കാ​രി​ക​ളാ​കും. മു​ന്നേ​റ്റ​ത്തി​ൽ മൈ​ക്ക​ൽ ഒ​യ​ർ​ബാ​ളി​ന്റെ ഷാ​ർ​പ്പ് ഷൂ​ട്ടു​ക​ളാ​ണ് മ​​റ്റൊ​രു പ്ര​തീ​ക്ഷ. പ​ക​ര​ക്കാ​രും ക​രു​ത്തു കാ​ട്ടി.

പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​വ​സാ​ന നി​മി​ഷം പോ​ർ​ചു​ഗ​ലി​നെ​തി​രെ ഗോ​ള​ടി​ച്ച മൈ​ക്ക​ൽ മെ​റി​നോ​യും അ​സി​സ്റ്റ് ചെ​യ്ത ഫെ​റാ​ൻ ടോ​റ​സും പ​ക​ര​ക്കാ​രാ​യി വ​ന്ന​താ​യി​രു​ന്നു. ഖ​ത്ത​റി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ മൊ​റോ​ക്കോ​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പു​റ​ത്താ​യ ശേ​ഷം പ​രി​ശീ​ല​ക സ്ഥാ​ന​മേ​​റ്റെ​ടു​ത്ത ഫു​യ​ന്റെ സ്​​പെ​യി​നി​നെ ഗം​ഭീ​ര ക​ളി​സം​ഘ​മാ​യി മാ​റ്റി​യി​രു​ന്നു. 2023ലെ ​നാ​ഷ​ന​സ് ലീ​ഗും 24ലെ ​യൂ​റോ ക​പ്പും പി​ന്നീ​ട് നാ​ഷ​ൻ​സ് ലീ​ഗ് ഫൈ​ന​ലു​മ​ട​ക്ക​മു​ള്ള നേ​ട്ട​ങ്ങ​ൾ ഫു​യ​ന്റെ​യു​ടെ കു​ട്ടി​ക​ൾ​ക്കു​ണ്ട്. 

News Summary - Euro Derby: Spain and Belgium to Clash in World Cup Quarter-Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.