'ബുർജ് ഖലീഫയിൽ ശ്രീരാമ ചിത്രം, ജയ് ശ്രീറാം'; സംഘ്പരിവാർ വ്യാജപ്രചാരണം പൊളിച്ച് സമൂഹമാധ്യമങ്ങൾ

യോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ ശ്രീരാമന്‍റെ ചിത്രം തെളിഞ്ഞോ? അത്തരമൊരു പ്രചാരണമാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടത്തുന്നത്. 



ലോകത്തെ വിവിധങ്ങളായ പരിപാടികളുടെയും പരസ്യങ്ങളുടെയും ഭാഗമായി ബുർജ് ഖലീഫയിൽ ചിത്രങ്ങൾ തെളിയിക്കാറുണ്ട്. നിരവധി മലയാള സിനിമകളുടെ ട്രെയിലറുകൾ വരെ ബുർജ് ഖലീഫയുടെ ദീപാലങ്കാരത്തിൽ തെളിഞ്ഞിട്ടുണ്ട്. 

അയോധ്യ പ്രതിഷ്ഠയോടുള്ള ആദരവായി ബുർജ് ഖലീഫയിൽ ശ്രീരാമന്‍റെ ചിത്രം തെളിയിച്ചു എന്നാണ് സംഘ്പരിവാർ പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹിന്ദിയിൽ 'ജയ് ശ്രീറാം' എന്ന് എഴുതിയതും തെളിഞ്ഞുവെന്ന് ഇവരുടെ പോസ്റ്റുകളിൽ പറയുന്നു. ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. 




എന്നാൽ, ബുർജ് ഖലീഫയിൽ ഇന്നലെ 'ജയ് ശ്രീറാം' വചനമോ രാമന്‍റെ ചിത്രമോ തെളിയിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. സംഘ് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നതാകട്ടെ, ബുർജ് ഖലീഫയോടൊപ്പം രാമനെ എഡിറ്റ് ചെയ്ത് ചേർത്ത ചിത്രവും. നിരവധി ഫാക്ട് ചെക്ക് വെബ്സൈറ്റുകൾ യഥാർഥ ചിത്രവും സംഘ്പരിവാറുകാർ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 


Tags:    
News Summary - Viral Pic Shows Lord Ram's Image On Burj Khalifa. A Fact-Check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.