ചെറുതുരുത്തി: വഴിയോരത്തെ മരങ്ങളുടെ ചില്ല വെട്ടിമാറ്റിയതോടെ ദേശാടനപക്ഷികൾക്ക് കൂടും ജീവനും നഷ്ടമായി. ബുധനാഴ്ച രാത്രിയാണ് വെട്ടിക്കാട്ടിരി ജങ്ഷനിൽ അഞ്ച് മരങ്ങളുടെ മുകൾഭാഗത്തെ ചില്ലകൾ വെട്ടിനീക്കിയത്. വ്യാഴാഴ്ച രാവിലെ നിരവധി പക്ഷികൾ ചത്ത് കിടക്കുന്നതും ബാക്കിയുള്ളവയുടെ കരച്ചിലുമാണ് നാട്ടുകാർ കാണുന്നത്.
മരത്തിൽ കൂട് കൂട്ടിയിരുന്ന പക്ഷികളുടെ ശല്യം കാരണം അജ്ഞാതർ മരച്ചില്ലകൾ വെട്ടി നീക്കിയെന്നാണ് സംശയിക്കുന്നത്. ബയോ നാച്വറൽ ക്ലബ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുസ്സലാമും സംഘവുമെത്തി പക്ഷിക്കുഞ്ഞുങ്ങൾക്ക് വെള്ളം നൽകി.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പക്ഷികളെ സുരക്ഷിതമായി കടലാസ് പെട്ടികളിലാക്കി മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ഓഫിസർ ടി. ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വടക്കാഞ്ചേരിയിലെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരം മുറിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സംഭവത്തിൽ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.