കൗതുകം തന്നെ! തേങ്ങയ്ക്കുള്ളിൽ എങ്ങനെ വെള്ളം നിറഞ്ഞു..?

മായവും കലർപ്പുമില്ലാതെ നാമോരുത്തരും ആസ്വദിച്ചു കുടിക്കുന്ന പാനീയമാണ് കരിക്കിൻ വെള്ളം. പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ പാനിയങ്ങളിലൊന്ന്. എന്നാൽ, കിട്ടിയ തക്കത്തിന് കുടിച്ചുതീർക്കുകയെന്നല്ലാതെ നാമാരെങ്കിലും പ്രകൃതിയുടെ ഈ കൗതുകത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..എങ്ങനെയാണ് ഈ വെള്ളം തേങ്ങയ്ക്കുള്ളിൽ വന്നതെന്ന്? വെറുതെ വന്ന് നിറയുന്നതല്ല ഈ വെള്ളം. വേരുകൾ മുതൽ തെങ്ങിൻ തല വരെ വ്യാപിക്കുന്ന വളരെ സങ്കീര്‍ണമായ പ്രക്രിയയുടെ ഫലമാണിത്.

എങ്ങനെയാണ് തേങ്ങയ്ക്ക് ഉള്ളിൽ വെള്ളം സംഭരിക്കപ്പെടുന്നത്?

മറ്റെല്ലാ സസ്യജാലകങ്ങളെപ്പോലെ തന്നെ തെങ്ങും വേരുകൾ വഴിയാണ് വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്നത്. ‘ഹൈപർഓസ്മോട്ടിക്’ പ്രക്രിയയാണത്. സസ്യങ്ങളിലെ ജലസംവഹന കലയായ സൈലത്തിലൂടെ ഈ വെള്ളം തടിയിലൂടെയും കുലകളിലൂടെയും സഞ്ചരിച്ച് തേങ്ങയിലെത്തുകയാണ് ചെയ്യുന്നത്. കരിക്കിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ വെള്ളം ഒരു പ്രത്യേക ദ്രാവകമായി കരിക്കിനുള്ളിൽ നിറയുന്നു. ഇത് പിന്നീട് ‘ലിക്വിഡ് എൻഡോസ്പേം’ എന്ന പ്രകൃതിദത്തലായനിയായി മാറുന്നു. ഈ ലായനിയാണ് ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഹോർമോണുകളും വിറ്റാമിനുകളും നൽകുന്നത്.

തെങ്ങ് കടത്തിവിടുന്ന ജലവും മരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പോഷകങ്ങളും കൂടിച്ചേർന്നാണ് ഇത് പോഷകസമൃദ്ധമായ മധുരമുള്ള കരിക്കിൻ വെള്ളമായി മാറുന്നു. പിന്നീട് ആവശ്യമായ പോഷകങ്ങൾ സ്വീകരിച്ച് ഭ്രൂണം വളർന്ന് തേങ്ങയായി മാറുന്നു. നാളികേരമായി മാറുന്ന ഘട്ടത്തിൽ ഈ വെള്ളത്തിന്റെ അളവ് കുറഞ്ഞ്, കുറച്ച് കാമ്പായും ബാക്കി ഭാഗം തേങ്ങാവെള്ളവുമായി അവശേഷിക്കുന്നു. കാമ്പായി മാറുന്ന ഭാഗമാണ് നാമൊക്കെ കഴിക്കുന്ന പൾപ്പ് പോലെയുള്ള ഭാഗം. പച്ചയാണെങ്കിൽ തേങ്ങ ഉണങ്ങിയാൽ കൊപ്ര എന്നും സാധാരണയായി പറയാറുണ്ട്. ഈ മനോഹരമായ പക്രിയകളിലൂടെയാണ് നാം സ്വാദിഷ്ടത്തോടെ കുടിക്കുന്ന തെളിനീർ തേങ്ങയ്ക്കുള്ളിൽ നിറയുന്നത്.

Tags:    
News Summary - How interesting! How did the coconut fill with water?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.