കൊമ്പൻ തിനക്കുരുവി
കോഴിക്കോട്ട് ആദ്യമായി അപൂർവ ഇനം കൊമ്പൻ തിനക്കുരുവിയെ കണ്ടെത്തി
കോഴിക്കോട്: കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കൊമ്പൻ തിനക്കുരുവിയെ (Crested Bunting) കോഴിക്കോട് ജില്ലയിൽ ആദ്യമായി കണ്ടെത്തി. സാലിം അലി ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച ജില്ലയിലുടനീളം സംഘടിപ്പിച്ച പക്ഷിനിരീക്ഷണ പരിപാടിക്കിടെ ഏലിയോട്ടുമലയിലാണ് പക്ഷിയെ കണ്ടത്. ഇതിനുമുമ്പ് പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ മാത്രമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്.
അന്നശ്ശേരി ഏലിയോട് മലയിലാണ് പക്ഷിനിരീക്ഷകരായ ടി. ഫായിസ്, മുഹമ്മദ് റാഫി, രതീഷ് പാലത്ത് എന്നിവർ ഈ പക്ഷിയെ കണ്ടെത്തിയത്.
ദീർഘദൂര ദേശാടനം നടത്തുന്ന പക്ഷിയല്ല കൊമ്പൻ തിനക്കുരുവി എന്നതിനാൽ ഈ കണ്ടെത്തലിന് പ്രത്യേക പ്രാധാന്യമുണ്ട്. വടക്കുകിഴക്കൻ പാകിസ്താൻ മുതൽ വടക്കുകിഴക്കൻ ഇന്ത്യ വരെ ഹിമാലയത്തിന്റെ തെക്കൻ ചരിവുകളിലും മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിലുമായി സ്ഥിരമായി കഴിയുന്ന പക്ഷിയാണിത്. ഈ മേഖലയിലെ ചിലയിടങ്ങളിൽ ശൈത്യകാലത്ത് ഉയർന്ന പ്രദേശങ്ങളിൽനിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇവ ചെറിയ ദൂരം നീങ്ങാറുണ്ട്. ഇവയുടെ അറിയപ്പെടുന്ന വാസമേഖലയിൽനിന്ന് ഏറെ അകലെയാണ് കോഴിക്കോട് എന്നത് ഈ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.