Posted On
date_range Updated On
date_range ‘ടു കിൽ എ ടൈഗർ‘ ഓസ്കറിലേക്ക്
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗറിന്‘ ഓസ്കർ നാമനിർദേശം. മികച്ച ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുത്തത്. ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയായ മകൾക്ക് നീതിതേടി കർഷകനായ പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ടു കിൽ എ ടൈഗർ’. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ഡോക്യുമെന്ററി ഇതുവരെ നേടിയത്. ഇന്ത്യൻ വംശജയായ കനേഡിയൻ സംവിധായികയാണ് നിഷ പൗജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.