‘ഒരു വോട്ടിന് ഭാവി രൂപപ്പെടുത്താൻ കഴിയും’; തമിഴ്നാട് തെരഞ്ഞെടുപ്പിൽ കുടുംബസമേതമെത്തി വോട്ട് ചെയ്ത് റഹ്മാൻ

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ റഹ്മാനും കുടുംബവും. താരവും കുടുംബവും വോട്ട് രേഖപ്പെടുത്തിയതിന് ശേഷമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ‘ഇന്ന് ഞാൻ ജനാധിപത്യം തെരഞ്ഞെടുത്തു, ഞാൻ വോട്ട് ചെയ്തു. ഒരു വോട്ടിന് ഭാവി രൂപപ്പെടുത്താൻ കഴിയും’ എന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. റഹ്മാന്റെ ഭാര്യ മെഹ്റുന്നീസ, മക്കളായ റുഷ്ദ റഹ്മാൻ, അലിഷ റഹ്മാൻ എന്നിവരെയും ചിത്രത്തിൽ കാണാം.

Full View

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മുതൽ തന്നെ സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തുകയും എല്ലാവരും ജനാധിപത്യ കടമ നിർവഹിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

അജിത് അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി. ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലെത്തിയാണ് സൂപ്പർ താരം രജനീകാന്ത് വോട്ട് ചെയ്തത്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വോട്ട് രേഖപ്പെടുത്തി. മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് ​വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - Tamil Nadu election actor Rahman casts his vote with his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.