വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവെക്കുന്ന കുരുന്നു പയ്യൻ. അന്നേ അവന്റെ താളബോധം അമ്മ ശ്രദ്ധിച്ചിരുന്നു. അന്നത്തെ പയ്യൻ ആദ്യം സഹോദരങ്ങൾക്കൊപ്പം സംഗീതത്തിൽ തരംഗം തീർത്തു. അവിടെ നിന്നും മൈക്കിൾ ജാക്സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി. പോപ് സംഗീതത്തിലെ ഇതിഹാസ താരം ജനിക്കുകയായി. 'ത്രില്ലർ' പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. ത്രില്ലറിലെ ബീറ്റ് ഇറ്റും, ബില്ലി ജീനും ത്രില്ലറുമൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി.
സംഗീതലോകം ഇന്ന് പണക്കൊഴുപ്പിന്റേത് കുടിയാണ്. ഒരു പാട്ട്, അതല്ലെങ്കിൽ ഒരു ആൽബം, അതുമല്ലെങ്കിൽ ഒരു സംഗീത സദസ്സ് എല്ലാത്തിനും കോടികളാണ് ഗായകരും സംഗീത സംവിധായകരുമെല്ലാം വാങ്ങുന്നത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങൂന്നത് ഗായിക ടെയ്ലർ സ്വിഫ്റ്റ് ആണ്. എന്നാൽ, അവരേക്കാൾ കൂടുതൽ വരുമാനം മറ്റൊരു താരത്തിനാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് വിടപറഞ്ഞ ഇതിഹാസ താരം മൈക്കിൾ ജാക്സൺ! ടെയ്ലർ സ്വിഫ്റ്റിന്റെ 2024 ലെ വരുമാനം 40 കോടി ഡോളറാണ്. ജാക്സണേക്കാൾ 20 കോടി ഡോളറിന്റെ കുറവ്.
ഫോർബ്സ് ആണ് സംഗീത മേഖലയിലുള്ളവരുടെ പ്രതിഫലം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പഴയ പാട്ടുകളുടെ ലൈസൻസ് ഉടമ്പടിയിലൂടെയും എം.ജെ എന്ന മ്യൂസിക്കൽ ബയോപ്പിക്കിന്റെ വിൽപ്പനയിലൂടെയും മറ്റുമായി 60 കോടി ഡോളറാണ് 2024 ൽ മാത്രം മൈക്കിൾ ജാക്സണ് ലഭിച്ചത്. 2009 ജൂണ്‍ 25 നാണ് പോപ് ഇതിഹാസം മൈക്കിള്‍ ജാക്സണ് അന്തരിച്ചത്. അന്ന് അന്‍പതുവയസ്സായിരുന്നു താരത്തിന്റെ പ്രായം. അതിനുശേഷം, അദ്ദേഹം 320 കോടി സമ്പാദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.