ലത മ​​ങ്കേഷ്​കറുടെ ജന്മദിനത്തിൽ​ രാജലക്ഷ്​മിയുടെ നാദോപഹാരം

നാല്​ തലമുറകളുടെ പ്രണയത്തിനും വിരഹത്തിനും സ്വപ്​നത്തിനും സന്തോഷത്തിനും സങ്കടത്തിനും പിന്നണി പാടിയ ഇന്ത്യയുടെ വാനമ്പാടി ലത മ​ങ്കേഷ്​കർ 92ാം പിറന്നാളിന്‍റെ നിറവിൽ. സെപ്​റ്റംബർ 28ന്​ ജന്മദിനം ആഘോഷിക്കുന്ന​ മെലഡികളുടെ രാജ്​ഞിക്ക്​ പാട്ടുകൊണ്ട്​ ആദരമർപ്പിക്കുകയാണ്​ പിന്നണി ഗായിക രാജലക്ഷ്​മി. 


'ഗൈഡ്​' എന്ന സിനിമക്കുവേണ്ടി ലത മ​ങ്കേഷ്​കർ പാടി അനശ്വരമാക്കിയ 'പിയാ തോസേ നൈന ലാഗേരേ, നൈന ലാഗേരേ' (രചന-ശൈലേന്ദ്ര, സംഗീതം-എസ്​.ഡി. ബർമൻ) എന്ന ഗാനത്തിന്‍റെ കവർ​ സോങ്​ ആണ്​ എട്ട്​ ദശകങ്ങളായി ത​െന്‍റ സ്വരമാധുര്യം കൊണ്ട്​ മാന്ത്രികത തീർക്കുന്ന പ്രിയ ഗായികക്കുവേണ്ടി രാജലക്ഷ്​മി ആലപിച്ചിരിക്കുന്നത്​. മഹേഷ്​ മണിയാണ്​ തബല വായിച്ചിരിക്കുന്നത്​. കീ ബോർഡ്​ വായിച്ചിരിക്കുന്നത്​ സച്ചിൻ ബി.ജിയാണ്​.

Full View

Tags:    
News Summary - Tribute to Lata Mangeshkar from Rajalakshmy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT