ആഘോഷങ്ങള്‍ തുടരാന്‍ നാളെ മുതല്‍ തിയറ്ററുകളില്‍ 'കൊണ്ടാട്ടം'; ഒരുവട്ടം കൂടെ കണ്ടിട്ടുതന്നെ കാര്യമെന്ന് ആരാധകർ

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍നിന്ന് മാത്രം 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി 'തുടരും' മാറിയിരുന്നു. ആഗോള കളക്ഷനില്‍ ചിത്രം 200 കോടി പിന്നിടുകയും ചെയ്തു. ഇതിനിടെ മോഹന്‍ലാല്‍ ആരാധകർക്ക് ഒരു സന്തോഷവാർത്ത. തുടരും പ്രൊമോ സോങ് 'കൊണ്ടാട്ടം' ഇനി തിയറ്ററിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

'ആഘോഷങ്ങള്‍ തുടരാന്‍ നാളെ മുതല്‍ തിയറ്ററുകളില്‍ കൊണ്ടാട്ടം', എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പാട്ടിന്റെ തീയേറ്റര്‍ റിലീസ്‌ അറിയിച്ചത്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്.

മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയും ചുവടുകൾ വെക്കുന്നുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരും ആവേശത്തിലാണ്. 'എന്നാല്‍ പിന്നെ ഒരുവട്ടം കൂടെ കണ്ടിട്ടുതന്നെ കാര്യം', എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റുകള്‍ ഏറെയും. വെള്ളിയാഴ്ച മുതല്‍ പാട്ട് ചിത്രത്തിനൊപ്പം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. അതേസമയം, പാട്ട് ചിത്രത്തിന്റെ ഏത് ഭാഗത്താണ് അവതരിപ്പിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

Full View

Tags:    
News Summary - thudarum movie with the big update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.