ഗായകൻ തോപ്പിൽ ആ​േന്‍റാ അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമ, നാടക പിന്നണി ഗായകൻ തോപ്പിൽ ആ​േൻറാ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്​ ശനിയാഴ്​ച വൈകീട്ട്​ ആറരയോടെ​ ഇടപ്പള്ളി ടോളിലെ വസതിയിലായിരുന്നു​ അന്ത്യം. സംസ്​കാരം ഞായറാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഇടപ്പള്ളി സെൻറ്​ ജോർജ്​ പള്ളി സെമിത്തേരിയിൽ.

ചവിട്ടുനാടക കലാകാരനായിരുന്ന തോപ്പില്‍ കുഞ്ഞാപ്പുവി​െൻറയും ഏലിയാമ്മയുടെയും മൂന്നുമക്കളില്‍ രണ്ടാമനായി 1940 ജൂൺ ആറിന്​ ഇടപ്പള്ളിയിലാണ്​ ജനനം. 15ാം വയസ്സിൽ ഇടപ്പള്ളിയിലെ സംഗീത ക്ലബി​െൻറ ഗാനമേളയിൽ പങ്കെടുത്ത ആ​േൻറാ മുഹമ്മദ്‌ റഫിയുടെ പാട്ടുകള്‍ അവതരിപ്പിക്കുന്നതിൽ മികവുകാട്ടി.

1956-'57 കാലഘട്ടത്തിലാണ്​ ആ​േൻറാ നാടക പിന്നണി ഗാനരംഗത്തേക്ക്​ കടന്നുവരുന്നത്​. എൻ.എൻ. പിള്ളയുടെ നാഷനല്‍ തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കായംകുളം പീപ്പിള്‍സ് തിയറ്റേഴ്സ്, കൊച്ചിന്‍ സംഘമിത്ര തുടങ്ങി പ്രശസ്ത നാടക സമിതികളുമായി ബന്ധ​പ്പെട്ട്​ പ്രവർത്തിച്ച ആ​േൻറാ ആയിരത്തോളം നാടകങ്ങൾക്ക്​ പാടി. 'ഫാദർ ഡാമിയൻ' ആണ്​ ആദ്യം പാടിയ സിനിമ. റാഗിങ്​, അനുഭവങ്ങളേ നന്ദി, വീണപൂവ്, ലജ്ജാവതി, സ്നേഹം ഒരു പ്രവാഹം, ഹണീ ബി ടു എന്നീ സിനിമകളിലും പാടി. 1988ൽ യുവഗായകരെ പ്രോത്സാഹിപ്പിക്കാൻ 'കൊച്ചിൻ ബാർഡോർ മ്യൂസിക് ട്രൂപ്' എന്ന കൂട്ടായ്മ സ്വന്തമായി സംഘടിപ്പിച്ചു. ഒ​ട്ടേറെ പുരസ്​കാരങ്ങൾക്കും അർഹനായിട്ടുണ്ട്​.

ഭാര്യ: പരേതയായ ത്രേസ്യ പൈനാടത്ത്​. മക്കൾ: മെറ്റിൽഡ, ആൻറി ജോർജ്​ (പ്രേംസാഗർ), ഗ്ലാൻസിൻ, മേരിദാസ്​. മരുമക്കൾ: പരേതനായ സെബാസ്​റ്റ്യൻ, ജോളി, ലീന, ബെറ്റി.

Tags:    
News Summary - Thoppil anto died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT