ഇതാണ് മേക്കപ്പില്ലാത്ത ഞാൻ, ബോഡി ഷെയിമിങ്ങിനെതിരെ സിതാര

ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായ പ്രതികരണവുമായി ഗായിക സിതാര. സോഷ്യല്‍ മീഡിയയില്‍ താൻ പങ്കുവെച്ച ചിത്രത്തിന് ലഭിച്ച കമന്‍റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിത്താര ബോഡി ഷെയിമിങ്ങിനെകുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.

മേക്കപ്പ് നീക്കം ചെയ്താൽ ഭിക്ഷക്കാരിയെന്നും ബം​ഗാളി സ്ത്രീയെന്നും ട്രാൻസ്ജെൻഡറെന്നും വിളിക്കുന്നവരെയും സിതാര വിമർശിച്ചു. ഈ വാക്കുകളെല്ലാം എന്നാണ് മോശം വാക്കുകളായി മാറിയതെന്നും സിതാര ചോദിച്ചു.

ദൈരഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെയെന്ന മുഖവുരയോടുകൂടിയാണ് സിതാര വീഡിയോ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രോഗ്രാം കഴിഞ്ഞ് വന്ന ഉടനെയാണ് താനുള്ളതെന്നും, മേക്കപ്പ് ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങുന്ന ഗായിക, കണ്‍പീലിയും മുടിയും കമ്മലുമടക്കം ആര്‍ട്ടിഫിഷലായുള്ള എല്ലാം ഒഴിവാക്കി, മേക്കപ്പ് തുടച്ചുനീക്കിയാണ് സംസാരിച്ചു തുടങ്ങുന്നത്. മേക്കപ്പോടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ നല്ല ഐശ്വര്യമുണ്ടെന്നും അല്ലാത്ത ഒരു ഫോട്ടോ സോഷ്യല്‍മീഡിയില്‍ ഇടുമ്പോള്‍ മോശം കമന്‍റുമായി വരുന്നതും എന്തുകൊണ്ടാണെന്ന് സിതാര ചോദിക്കുന്നു. മേക്കപ്പ് ആര്‍ട്ടിഫിഷലാണ്. അപ്പോള്‍ സൗന്ദര്യം കാണുന്നു. മേക്കപ്പില്ലാത്ത ഒരു ഫോട്ടോയിടുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍, ബംഗാളി സ്ത്രീ, ഭിക്ഷക്കാരി എന്നൊക്കെയാണ് കമന്‍റുകള്‍.. ഇതെല്ലാം എപ്പോഴാണ് മോശം വാക്കായത് എന്നും സിതാര ചോദിക്കുന്നു.

മോശം കമന്‍റുകള്‍ തന്നെ അത്രയധികം വേദനിപ്പിച്ചതിനാലാണ് താന്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. ഇങ്ങനെ ചെയ്യുന്ന ആരോടും ദേഷ്യം ഉള്ളില്‍വെച്ചിട്ടല്ല താന്‍ സംസാരിക്കുന്നതും. പക്ഷേ, ഇത്തരത്തില്‍ ആരും ആരോടും പെരുമാറരുത് എന്നുള്ളത് തന്‍റെ അപേക്ഷയാണെന്നും സിതാര പറയുന്നു.

കുടുംബത്തിനൊപ്പം യാത്ര പോയതിന്‍റെ ചിത്രങ്ങള്‍ സിതാര സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ നിരവധി നെഗറ്റീവ് കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT