'അന്നിരുപത്തൊന്നിൽ'; പ്രതിഷേധാഗ്നിക്ക്​ വീര്യം പകർന്ന്​ റാപ്പ്​ സംഗീതം - വിഡിയോ

മലബാർ സമരത്തിന് നൂറുവയസ്സ് തികയുമ്പോൾ വീര്യപോരാട്ടത്തിന്‍റെ ദീപ്ത സ്മരണകൾ അയവിറക്കി, സ്വാതന്ത്ര്യാനന്തരം ബോധപൂർവം തിരസ്കരിക്കപെട്ട മലബാർ ചരിത്രാഖ്യാനങ്ങൾ വീണ്ടെടുക്കുന്നതിന്‍റെ ആവശ്യകതയെ റാപ്പ് സംഗീതത്തിന്‍റെ ഈണത്തിലൂടെ അവതരിപ്പിക്കുകയാണ് ദി മേറ്റർ പ്രവർത്തകർ.

ഐതിഹാസിക സമരമുറകളിലൂടെ ബ്രിട്ടീഷ് സേനയെ അലോസരപ്പെടുത്തി, ഭരണകൂട ചൂഷണങ്ങൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മറ്റു മാപ്പിള പോരാളികളും ഐ.സി.എച്ച്​.ആറിന്‍റെ സ്വാതന്ത്രസമര സേനാനികളുടെ ലിസ്റ്റിൽനിന്ന്​ നീക്കം ചെയ്യപ്പെട്ട സന്ദർഭത്തിൽ നാടാകെ പ്രതിഷേധാഗ്നിയുയരുമ്പോൾ അവക്ക്​ വീര്യം പകരുകയാണ് 'അന്നിരുപത്തൊന്നിൽ' എന്ന റാപ്പ്​ ഗാനം.

1921ൽ നടന്ന മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമല്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ട് നടന്നതാണെന്നും ഹിന്ദുവംശഹത്യയാണെന്നും ഇന്ത്യയിൽ ഖിലാഫത്ത് ഭരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന വെറും മതമൗലികവാദത്തിലൂന്നിയ സംഘർഷമായിരുന്നുവെന്നുമാണ് ഐ.സി.എച്ച്​.ആർ ഈയിടെ പ്രസ്​താവിച്ചത്.

സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണകൂട ഹിംസയുടെ കാലത്ത് അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്‍റെ ചരിത്ര മഹാത്മ്യം സംരക്ഷിക്കപ്പെടേണ്ടത് യുവതലമുറയുടെ അനിവാര്യതയാണെന്നാണ് 'അന്നിരുപത്തൊന്നി'ൽ പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത്. തീക്ഷണമായ വരികളും അർത്ഥ വ്യക്തമായ വാക്കുകളും ചേരുന്ന ഈ ലിറിക്കൽ വിഡിയോക്ക്​ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

ശമീൽ മോര്യയുടെ വരികൾക്ക് മുഫാസ് മസൂദാണ് സംഗീതം നൽകിയത്. യഹ്‌യ ബാവ, അസ്‌ലഹ് കോട്ടപ്പടി എന്നിവരാണ് ആലാപനം നിർവഹിച്ചത്. സി.പി. മുബഷിറാണ്​ സംവിധാനം.

Full View

Tags:    
News Summary - ‘Then twenty-one’; Rap music energizes the protest fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT