'വന്നല്ലോ പൊന്നോണക്കിളി'...; 'സുധിപുരാണ'ത്തിലെ ടൈറ്റിൽ സോങ് പുറത്ത്

ഫാമിലി കോമഡി ജോണറിൽ ഒരുക്കിയ സുധിപുരാണത്തിന്‍റെ ടൈറ്റിൽ സോങ് പുറത്ത്. സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന സിനിമയാണ് സുധിപുരാണം. സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സിന്‍റെ (FGFM) തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാൽ തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം.

സുധീഷ് എന്ന ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ് എസ്, സ്‌റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ , നിർമ്മാണം - എഫ്.ജി.എഫ്.എം, രചന, എഡിറ്റിങ്, സംവിധാനം -എസ്.എസ് ജിഷ്ണുദേവ്, ഛായാഗ്രഹണം - ദിപിൻ എ.വി, ഗാനരചന - സുരേഷ് വിട്ടിയറം, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - അശോക് കുമാർ ടി.കെ, അജീഷ് നോയൽ, സ്റ്റുഡിയോ- ബ്രോഡ്ലാന്‍റ് അറ്റ്മോസ്, എസ് കെ സ്റ്റുഡിയോസ് പൂവച്ചൽ, മിക്സ് ആൻ്റ് മാസ്റ്ററിങ് -എബിൻ എസ് വിൻസൻ്റ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി.ആർ.ഒ - അജയ് തുണ്ടത്തിൽ 

Tags:    
News Summary - The title song of 'Sudhi Puranam' is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.