മാത്യു തോമസ് നായകനാകുന്ന 'നൈറ്റ് റൈഡേഴ്സി'ന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

മാത്യു തോമസിനെ നായകനാക്കി മലയാളത്തിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന 'നൈറ്റ് റൈഡേഴ്‌സി'ന്റെ ഓഡിയോ റൈറ്റ്‌സ് ടി സീരീസ് സ്വന്തമാക്കി. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റൊമാന്റിക് സസ്പെൻസ് ത്രില്ലറായ ചിത്രം സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും.

നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്‍റെ കഥാതന്തു. 'പ്രണയവിലാസം' എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ രചന. യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം.

മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ബിജേഷ് താമിയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ.

Tags:    
News Summary - t series owns night riders audio rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-12 05:14 GMT