കൊറിയൻ ഗായകൻ വീസങ്ങിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സിയോൾ: പ്രമുഖ ദക്ഷിണ കൊറിയൻ ഗായകനും നിർമാതാവുമായ ചോയി വീസങ്ങിനെ (43) സിയോളിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

2002ൽ സംഗീതമേഖലയിലേക്ക് കടന്നുവന്ന വീസങ്ങ് ഏറെ ആരാധകരുള്ള ഗായകനാണ്. 2002ല്‍ പുറത്തിറങ്ങിയ വീസങ്ങിൻ്റെ ആദ്യ ആല്‍ബം 'ലൈക് എ മൂവി' ഏറെ ജനപ്രീതി നേടിയിരുന്നു. പ്രൊഫോള്‍ ഉപയോഗത്തെ തുടര്‍ന്ന് 2021ല്‍ വീസങ് ഒരു വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു.

ഹോളിവുഡിൽ ഉൾപ്പെടെ ലോകത്ത് വിവിധയിടങ്ങളിൽ കെ-പോപ് സംഗീത പരിപാടികൾ വീസങ് അവതരിപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Singer Wheesung who wooed Korea with his ballads, found dead at 43

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.