​'ഞാൻ ജനിച്ചതും വളർന്നതും ഇസ്​ലാം ചുറ്റുപാടിലാണ്​; ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ' -വ്യാജ വാർത്തയിൽ പ്രതികരിച്ച്​ നജീം അർഷാദ്

തനിക്കെതിരെ ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച്​ പ്രമുഖ ഗായകൻ നജീം അർഷാദ്​ രംഗത്ത്​. 'താൻ മുസ്​ലിമാണെന്ന് കരുതിയവർക്ക് മുൻപിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജീം- താരത്തിന്‍റെ മാതാപിതാക്കൾ ആരെന്നറിയാമോ?' എന്ന വാർത്തയാണ്​ സ്​ട്രേഞ്ച്​ മീഡിയ എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചത്​. ഇതിനെതിരെയാണ്​ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ നജീം പ്രതകരിച്ചത്​. 'ഞാൻ ജനിച്ചത് ഇസ്​ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം'- എന്നാണ്​ നജീം ഫേസ്​ബുക്കിൽ കുറിച്ചത്​. നിങ്ങളുടെ പേജിന്‍റെ ലൈക്ക്​ കൂട്ടാൻ എന്‍റെ ജാതി, മതം ഇവിടെ വലിച്ചിടാതെയെന്നും നജീം കുറിച്ചു.

നജീമിന്‍റെ ഫേസ്ബുക്ക്​ കുറിപ്പിന്‍റെ പൂർണ്ണരൂപം-

ഇങ്ങനെ ഒരു സ്റ്റേറ്റ്​മെന്‍റ്​ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്‍റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വർഷം ആയി. എന്‍റെ വാപ്പയുടെ പേര് ഷാഹുൽ ഹമീദ്. ഞാൻ ജനിച്ചത് ഇസ്​ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം.

'strange media'( ലോഡ് പുച്ഛം ), (അതിനടിയിൽ കമന്‍റ്​ ഇടുന്നവർ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി, മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ. ഞാൻ എല്ലാവർക്കും വേണ്ടി പാടും. അതെന്‍റെ പ്രഫഷൻ ആണ്​. ( please dont post such untrue stories —StrangeMedia ). 

Tags:    
News Summary - Singer Najim Arshad response on fake news about his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT