സന്തോഷ് ശിവനും ഡോ. അജിത് ജോയിയും

ഓൺലൈൻ മ്യൂസിക്​ വീഡിയോ ചാനലുമായി സന്തോഷ്​ ശിവൻ എത്തുന്നു

കൊച്ചി: ലോകോത്തര നിലവാരത്തിൽ സംഗീത വീഡിയോകൾ ആസ്വാദകർക്ക്​ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ മ്യൂസിക്​ വീഡിയോ ചാനലുമായി പ്രശസ്​ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്​ ശിവനും ജോയി മൂവി പ്രൊഡക്ഷൻസും രംഗത്ത്​. രാജ്യത്തെ വിവിധ ലൊക്കേഷനുകളിൽ ഷൂട്ടുചെയ്യുന്ന പാൻ ഇന്ത്യൻ മ്യൂസിക്​ വീഡിയോയാണ്​ സംരംഭത്തി​െൻറ ആദ്യ പ്രൊഡക്ഷൻ.

ബോളിവുഡ്​ മോഡലുകളും ഉന്നത സാ​ങ്കേതിക വിദഗ്​ധരും ഗായകരും ഒന്നിക്കുന്ന വീഡിയോ ഉദാത്ത സ്​നേഹത്തി​െൻറ ആവിഷ്​കാരമായിരിക്കുമെന്ന്​ സന്തോഷ്​ ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം തിരുവാലിയിലെ കനൽ അവതരിപ്പിക്കുന്ന ആറ്​ നാടൻ പാട്ടുകളുടെ വീഡിയോ ഒരുക്കും. അതുൽ നറുകരയാണ്​ ഇതിന്​ നേതൃത്വം നൽകുക. സോപാന സംഗീതം, വടക്കൻ പാട്ടുകൾ, പാണൻ പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ തുടങ്ങിയവയിലും ആൽബം ഒരുക്കും.

വൈറ്റിലയിൽ സ്​റ്റുഡിയോ പൂർത്തിയായി വരികയാണെന്ന്​ ജോയി മൂവി പ്രൊഡക്ഷൻസ്​ സി.എം.ഡി ഡോ. അജിത്​ ജോയി അറിയിച്ചു. പുതിയ ഏറി അലക്​സ മിനി എൽ.എഫ്​ കാമറ, ലെൻസുകൾ, ബ്ലാക്​ മാജിക്​ ഡാവിഞ്ചി റിസോൾവ്​ എന്നിവയുൾപ്പെടെ നാലുകോടി രൂപയുടെ നിക്ഷേപമാണ്​ ഇതിനായി നടത്തിയത്​. ഘട്ടങ്ങളായി 25 മുതൽ 35 കോടിയുടെ ന​ിക്ഷേപത്തോടെ സമ്പൂർണ്ണ വെർച്വൽ റിയാലിറ്റി സ്​റ്റുഡിയോ സ്ഥാപിക്കുകയാണ്​ ലക്ഷ്യം. യൂട്യൂബിലൂടെയും മറ്റ്​ സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ്​ ചാനൽ പുറത്തുവരിക. ഗാനരചയിതാവ്​ ബി.കെ. ഹരിനാരായണൻ, കോറിയോഗ്രാഫർ എൻ. ശ്രീകാന്ത്​, എക്​സിക്യൂട്ടീവ്​ പ്രൊഡ്യൂസർ പ്രദീപ്​ മേനോൻ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Santhosh Sivan to launch online music video channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT