ഹിറ്റടിച്ച് 'റൺ ഇറ്റ് അപ്പ്'; വൈറലായി ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത വിഡിയോ

മുംബൈ: ബിഗ് ടൗഗ്‌സ് എന്ന സംഗീത തരംഗത്തിന് ശേഷം വീണ്ടും ഹിറ്റടിച്ച് ഹനുമാൻ കൈൻഡ്. ഏറ്റവും പുതിയ ഗാനമായ 'റൺ ഇറ്റ് അപ്പ്' സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനത്തിലൂടെ ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, കലാവൈവിധ്യങ്ങൾ തുടങ്ങിയവ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് ഹനുമാൻ. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയ ഗാനം ഇതിനോടകം യൂട്യൂബിൽ 30 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ബിജോയ് ഷെട്ടി സംവിധാനം ചെയ്ത സംഗീത വിഡിയോയിൽ കളരിപ്പയറ്റ്, താങ്-ത, ഗട്ക തുടങ്ങിയ നിരവധി പരമ്പരാഗത ആയോധനകലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗരുഡൻ പറവ, ചെണ്ടമേളം, തെയ്യം, വെള്ളാട്ടം, മർദാനി ഖേൽ, തുടങ്ങിയ അനവധി കലാരൂപങ്ങളെയും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജന്മജ്‌ലിയ ഡറോസ് ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രൗൺ ക്രൂ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ വാസിം ഹൈദറും അനമയ് പ്രകാശും ചേർന്ന് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. മെഹ്‌റാൻ ആണ് എഡിറ്റർ.

ആധുനിക ഹിപ്ഹോപ് പാട്ടുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും ഒരു മിശ്രിതമാണ് ഈ ഗാനം. പാരമ്പര്യം, പ്രചോദനം എന്നി വിഷയങ്ങളെ അടിസ്ഥാമാനമാക്കി ദരിദ്രത്തിൽ നിന്നും രക്ഷപെടുന്നതും അവരുടെ പോരാട്ടങ്ങളും വീഡിയോയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പുതിയ മാർഗ്ഗങ്ങളിലൂടെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു തലമുറയുടെ സ്വപ്നങ്ങളും ഇനി വരൻ പോകുന്നവർക്കുമുള്ള ഊർജ്ജവും പ്രചോദനവും ഗാനത്തിലുണ്ട്. 

Tags:    
News Summary - 'Run It Up' is a hit; Hanuman Kind's new music video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.