മലയാളത്തിലെ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനം! മോഹൻലാലിനോട് പിഷാരടി

 മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നടൻ പിഷാരടി. ഹാസ്യപരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുന്നത്. പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നടൻ മോഹൻലാലിനോടൊപ്പമുളള പിഷാരടിയുടെ രസകരമായ വിഡിയോയാണ്. മോഹൻലാലിനെ ചോദ്യം ചോദിച്ച് കുഴപ്പിച്ചിരിക്കുകയാണ് പിഷാരടി. മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമെതെന്നായിരുന്നു ചോദ്യം. ഗാനം മനസിലാകാത്ത മോഹൻലാൽ  ക്ലൂ ചോദിക്കുന്നുണ്ട്.

പുരാണവുമായി പാട്ടിന് ബന്ധമുണ്ടെന്നും രാമായണത്തിൽ ഹനുമാൻ സീതാദേവിയെ കാണാൻ ചെന്നപ്പോൾ പറഞ്ഞ കാര്യങ്ങളുമായി ഈ പാട്ടിന് ബന്ധമുണ്ടെന്നും പിഷാരടി പറഞ്ഞു. ഉടൻ തന്നെ മോഹൻലാൽ ഉത്തരം പറയുകയായിരുന്നു. സുഖമോ ദേവീ ആണ് ഗാനം. നാലു പ്രാവിശ്യം സുഖമോ ദേവി എന്നു പറഞ്ഞാൽ ആ പല്ലവി കഴിഞ്ഞെന്നാണ് പിഷാരടി പറഞ്ഞു

1986ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി’ എന്ന ചിത്രത്തിലെ ഗാനമാണിത്.  യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ വരികൾ രചിച്ചത് ഒ എൻ വി കുറുപ്പാണ്.

Tags:    
News Summary - Ramesh pisharody Funny Question About Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT