കോട്ടയം: 'കോവിഡ് നാടുവാണീടും കാലം... മാനുഷരെല്ലാരും അങ്കലാപ്പിൽ...'. കുട്ടികൾക്കുപോലും സുപരിചിതമായ 'മാവേലി നാടുവാണീടുകാലം' എന്ന പാട്ടിെൻറ പാരഡിയിലുള്ള നൃത്ത-സംഗീത ആൽബം തരംഗമാകുന്നു. കോട്ടയം ജില്ല ഭരണകൂടത്തിനുവേണ്ടി ബിനോ എന്ന യുവാവാണ് ആൽബം രുക്കിയിരിക്കുന്നത്. കോട്ടയം സ്വദേശിയും പരസ്യനിർമാണമേഖലയിൽ ജോലി ചെയ്യുന്ന ആളുമായ ബിനു ലൂക്കോസിെൻറ ആശയം ഇഷ്ടമായ കലക്ടർ ജില്ല ഭരണകൂടത്തിനുവേണ്ടി ഇത് തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കലക്ടർ എം. അഞ്ജന തെൻ കോട്ടയം കലക്ടറേറ്റിെൻറ ഫേസ്ബുക് പേജിൽ വ്യാഴാഴ്ച 'ഇക്കുറി സൂക്ഷിച്ചോണം' ആൽബം റിലീസ് ചെയ്തതോടെ ആയിരക്കണക്കിനാളുകൾ കണ്ടും ഒട്ടേറേപ്പേർ ഷെയർ ചെയ്തും വിഡിയോ വൈറലായി. ഏതു വിഭാഗക്കാരെയും ആകർഷിക്കാൻ കഴിയുന്ന വിധത്തിലുള്ള ക്ലാസിക്കൽ-വെസ്റ്റേൺ ഫ്യൂഷൻ അവതരണം ആണ് കാഴ്ചക്കാരെ കൂട്ടുന്നതിൽ പ്രധാനഘടകം.
അർഥവത്തായ വരികൾ ഏറെ ഇമ്പത്തോടെയാണ് അവതരിപ്പിക്കുന്നത്. 'മാസ്കുമില്ല..കൂസലുമില്ല...അനുസരണയില്ല എള്ളോളം' എന്ന് പറഞ്ഞുള്ള പരിഹാസമൊക്കെ കുറിക്കു കൊള്ളുന്നതാണ്. റാപ്-ക്ലാസിക്കൽ സംയോജിത അവതരണം കുട്ടികളെപ്പോലും ആകർഷിക്കുന്നതാണ്. സാങ്കേതികമായി ഏറെ മികവു പുലർത്തുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബ്ലാക് ആൻഡ് വൈറ്റ് പാറ്റേണിലാണ് ചിത്രീകരണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വെർച്വൽ ഷൂട്ടിങ് ആണ് നടത്തിയത്. യു.എസിൽ നിന്നുള്ള മലയാളി റാപ് കലകാരന്മാരും ആൽബത്തിെൻറ ഭാഗമായി. വരികളും ആവിഷ്കാരവും ബിനു ലൂക്കോസും സംഗീതവും ആലാപനവും പ്രശസ്ത യുവസംഗീതപ്രതിഭ നീരജ് മേനോനും ആണ്. ബിനു ലൂക്കോസിെൻറ കോട്ടയം ആസ്ഥാനമായ പരസ്യനിർമാണ സ്ഥാപനമായ 4C ആണ് ആൽബം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.