സംഗീത സംവിധായകൻ ഗോപീസുന്ദറിന്റെ മാതാവ് ലിവി സുരേഷ് ബാബു അന്തരിച്ചു

സംഗീത സംവിധായകൻ ഗോപീസുന്ദറിന്റെ മാതാവ് ലിവി സുരേഷ് ബാബു (65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു.  മറ്റുമക്കൾ: ശ്രീ(മുംബൈ). മരുമക്കള്‍: പ്രിയ ഗോപി സുന്ദര്‍, ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍.

അമ്മയുടെ വിയോഗത്തിൽ വികാരനിര്‍ഭരമായ കുറിപ്പുമായി ഗോപി സുന്ദര്‍. അമ്മ എപ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. അമ്മ​യോടൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്.

‘അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്‌നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും’ ഗോപിസുന്ദര്‍ കുറിച്ചു.

Tags:    
News Summary - Music director Gopi Sundars mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.