വിഘ്നേഷ് രാജന്‍റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കര. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങളായ ജയറാം, സുരാജ് വെഞ്ഞാറമ്മൂട്, മമിത ബൈജു എന്നിവർ ചിത്രത്തിന്‍റെ ഭാഗമാണ് എന്നത് മലയാളി സിനിമ പ്രേഷകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന ഒന്നാണ്. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ഗാനം ഏപ്രിൽ 8ന് പുറത്തിറക്കുമെന്നുള്ള വാർത്തയാണ് വരുന്നത്. കരയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി.വി പ്രകാശ് കുമാറാണ്. ചിത്രത്തിൽ ധനുഷിന്‍റെ നായികയാകുന്നത് മലയാളിതാരം മമിത ബൈജുവാണ്.
പോർ തൊഴിൽ എന്ന ഹിറ്റു ചിത്രമാണ് വിഘ്നേശ് രാജ് സംവിധാനത്തിലെ നാഴിക കല്ല്. രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ മമ്മൂട്ടി ഭാഗമാകുന്ന സിനിമയാണ് ധനുഷിന്‍റേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.
കരസാമി എന്ന കേന്ദ്ര കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. മുത്തു സെൽവം എന്ന കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്. മമിത ബൈജു സെല്ലിയായും സുരാജ് വെഞ്ഞാറമൂട് ഭരതൻ എന്ന പൊലീസുകാരനായും കെ.എസ് രവികുമാർ കന്ദസാമിയായും ചിത്രത്തിൽ എത്തുന്നു. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.