'കുറി'യിലെ 'അങ്ങ് മേലെ...' ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പൊലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി'യിലെ അങ്ങ് മേലെ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി.കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് നജീം അർഷാദ്.
ജൂലൈ 8ന് തിയേറ്ററുകളിലെത്തുന്ന 'കുറി' കൊക്കേഴ്സ് മീഡിയ & എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിച്ച് കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഛായഗ്രഹണം - സന്തോഷ് സി. പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.