കൊറിയൻ സംഗീത ബാൻഡ് ബ്ലാക്പിങ്കിലെ ഗായിക ജെന്നിയുടെ പുതിയ ആൽബത്തിന് ബോളിവുഡ് ഗാനവുമായി സാമ്യമുണ്ടെന്ന് ഇന്ത്യൻ ആരാധകരുടെ കണ്ടെത്തൽ. ‘ലൈക് ജെന്നി’ എന്ന പാട്ടിന്റെ പ്രമോ കഴിഞ്ഞ ദിവസം ഗായിക പങ്കുവെച്ചിരുന്നു. പാട്ടിന് ആലിയ ഭട്ടിന്റെ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ തീം ഗാനവുമായി സാമ്യമുണ്ടെന്നാണ് ചിലരുടെ വാദം. ഇത് ഒരേ പാട്ടാണ്, വോക്കൽ പോലും സമാനമാണ്, ജെന്നി കോപ്പിയടിച്ചതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പലരും എക്സിലൂടെ അറിയിച്ചു.
കരൺ ജോഹർ സംവിധാനം ചെയ്ത് രൺവീർ സിങ്, ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’. ചിത്രത്തിനായി പ്രിതം ഈണം നൽകിയ റാണി എന്ന കഥാപാത്രത്തിന്റെ ഇൻട്രോ സോങ്ങാണ് ലൈക് ജെന്നിയുമായി സാമ്യമുണ്ടെന്ന് ഇന്ത്യൻ ആരാധകർ കണ്ടെത്തിയത്.
കെ പോപ്പിൽ ബി.ടി.എസിനെ പോലെ തന്നെ കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ പെൺ ട്രൂപ്പ് ആണ് ബ്ലാക്പിങ്ക്. കൊറിയൻ പെൺ സംഗീത ബാൻഡ് ആയ ബ്ലാക്പിങ്കിലെ ജെന്നിക്ക് ആരാധകർ ഏറെയാണ്. റോസ്, ജീസു, ലിസ എന്നിവരാണ് ജെനിക്കൊപ്പമുള്ള മറ്റു താരങ്ങൾ. 2016ല്‍ ‘സ്വക്വയർ വൺ’ ആൽബത്തിലെ ബൂംബയ്യാ എന്ന ഗാനത്തിലൂടെ പാട്ടു പ്രേമികൾക്കിടയിലേക്ക് ഇടിച്ചിറങ്ങിയ ബ്ലാക്ക്പിങ്ക് നാല് വർഷങ്ങൾ കൊണ്ട് 16 ആൽബങ്ങൾ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.