Posted On
date_range Updated On
date_range 'ഇവിടെ' ഓഡിയോ റിലീസ് ചെയ്ത് വിപിൻ ആറ്റ്ലി
പ്രസാദ്, വിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിച്ചുലാല്‍ സംവിധാനം ചെയ്യുന്ന " ഇവിടെ " എന്ന ചിത്രത്തിന്‍റെ ഓഡിയോ, പ്രശസ്ത സംവിധായകനും നടനുമായ വിപിന്‍ ആറ്റ്ലി പ്രകാശനം ചെയ്തു. പാലക്കാട് വാടികയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ നിതിന്‍ ഐസക്ക്, അമീര്‍, ജിയോ ജോണ്‍, ബാബു ലൂയിസ്, ഷാജി,ബേബി മിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സംവിധായകന്‍ കിച്ചുലാല്‍ എഴുതിയ വരികള്‍ക്ക് എംഒ ബേബി സംഗീതം പകരുന്നു. പ്രസാദ്, വര്‍ഷ എന്നിവരാണ് ഗായകര്‍. മാസോ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രമേശ് വടക്കന്‍ നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി. താര നിര്‍ണ്ണയം പുരോഗമിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രില്‍ ആദ്യം പാലക്കാട് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.