പ്രണയിച്ച് ദുൽഖറും കാജലും; ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ​'ഹേയ് സിനാമിക'യിലെ മനോഹര മെലഡി

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാവുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ഹേയ് സിനാമിക'യിലെ രണ്ടാമത്തെ ഗാനം റിലീസായി. 'തോഴി' എന്ന മനോഹരമായ മെലഡി ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മദൻ കാർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനം പ്രദീപ് കുമാറാണ് പാടിയിരിക്കുന്നത്. ദുൽഖറും കാജൽ അഗർവാളുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ദുൽഖർ ആലപിച്ച 'അച്ചമില്ലെ' എന്ന തമിഴ് റാപ് സോങ്ങായിരുന്നു ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയത്. അത് വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോൾ റിലീസായ തോഴിയും സംഗീതപ്രേമികളുടെ മനംകവരുകയാണ്.

Full View

പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ, കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടൻ, ജെയിൻ തോംപ്‌സൺ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാണം ഗ്ലോബൽ വൺ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദൻ കാർക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമൻ, എഡിറ്റിംഗ് രാധ ശ്രീധർ.

Tags:    
News Summary - Hey Sinamika Thozhi Lyrical is out DULQUER SALMAAN GOVIND VASANTHA BRINDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.