കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം; അഞ്ച് ഭാഷകളിൽ മരക്കാറിലെ ആദ്യ ഗാനം

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ-അറബിക്കടലിന്‍റെ സിംഹ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'കുഞ്ഞു കുഞ്ഞാലിക്ക്​ ഒന്നുറങ്ങേണം' എന്ന താരാട്ടുപാട്ടിന്‍റെ ലിറിക്കൽ വിഡിയോയാണ് പുറത്തിറങ്ങിയത്. കെ.എസ്​. ചിത്ര പാടിയ ഗാനം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ്​ ചെയ്​തത്​.

റോണി റാഫേൽ ഇൗണം നൽകിയിരിക്കുന്ന ഗാനത്തിന്‍റെ മലയാളം വരികൾ എഴുതിയത്​ ഹരിനാരായണൻ ആണ്​. കുഞ്ഞാലിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വിഡിയോയിൽ പ്രണവ് മോഹൻലാലും ഫാസിലും സുഹാസിനിയുമാണ് എത്തുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 100 കോടി ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.വൻ താരനിരയാണ് മരക്കാറിൽ അണിനിരക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. ഇക്കൊല്ലം ഒാണത്തിന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറക്കാർ പറയുന്നത്​. 

Full View

Tags:    
News Summary - First song of Marakkar released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT