'ഒരു കമൽഹാസൻ-മണിരത്നം ചിത്രം, എ. ആർ. റഹ്മാന്‍റെ സംഗീതം'; മകളോടൊപ്പം തഗ് ലൈഫിലെ 'മുത്തമഴൈ' പാടി ജോജു

36 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ നടൻ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി ജോജു പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തഗ് ലൈഫിലെ 'മുത്തമഴൈ' എന്ന ഗാനം പാടുന്ന മകളോടൊപ്പമുള്ള വിഡിയോയാണ് ജോജു പങ്കുവെച്ചത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വൈറലായ ഗാനമാണ് ഇരുവരും ചേർന്ന് ആലപിക്കുന്നത്. നിരവധി ആരാധകരാണ് വിഡിയോക്ക് കമന്‍റുമായി എത്തിയത്. ഒരു കമൽഹാസൻ മണിരത്നം ചിത്രം, എ. ആർ. റഹ്മാൻ സംഗീതം എന്ന കുറിപ്പോടെയാണ് ജോജു വിഡിയോ പങ്കുവെച്ചത്.

ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകൾക്ക് ശബ്ദം നൽകിയ ഗായിക ചിന്മയി ശ്രീപാദ, ഓഡിയോ ലോഞ്ചിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടി. ഗാനത്തിന്റെ ലൈവ് പെർഫോമൻസിന്റെ വിഡിയോ വൈറലായിരുന്നു.

ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്‍റെ പരാമർശം വിവാദമായിരുന്നു. ഇതിനിടയിലാണ് തഗ് ലൈഫ് റിലീസിനൊരുങ്ങുന്നത്. മുൻകൂർ ബുക്കിങ്ങുകൾ 10 കോടി രൂപ കടന്നതായും, കന്നഡ ഒഴികെയുള്ള ഭാഷകളിലായി മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Actor Joju George shares video of daughter singing Thug Life song Muthamazhai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.