1981ൽ യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത് രചന നിർവഹിച്ച് നിർമ്മിച്ച ഹിന്ദി ചിത്രമാണ് 'സിൽസില'. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ, സഞ്ജീവ് കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. യാഷ് ചോപ്രയുടെ 'സിൽസില' (1981) അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവർ തമ്മിലുള്ള യഥാർത്ഥ ജീവിതത്തിലെ ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവർ അഭിനയിച്ച സിൽസില ഒരു സിനിമാറ്റിക് ത്രികോണ പ്രണയം മാത്രമായിരുന്നില്ല. ബോളിവുഡിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഓഫ്-സ്ക്രീൻ ബന്ധങ്ങളിലൊന്നിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയായിരുന്നു 2010ൽ ബി.ബി.സിയുമായുള്ള ഒരു അഭിമുഖത്തിന് ശേഷം യാഷ് ചോപ്രയുടെ വാക്കുകൾ വലിയ തോതിൽ കിംവദന്തികൾക്ക് കാരണമായിരുന്നു. രേഖയെ അമിതാഭിന്റെ കാമുകിയെന്നും ജയയെ അദ്ദേഹത്തിന്‍റെ ഭാര്യയെന്നുമാണ് യാഷ് ചോപ്ര അന്ന് വിശേഷിപ്പിച്ചത്. ഈ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സിൽസിലയെ ഒരു കയറിൽ കെട്ടി നടക്കുന്നത് പോലെയാണ് തോന്നിയതെന്ന് യാഷ് ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അമിതാഭ് ജയയെ യഥാർത്ഥ ജീവിതത്തിൽ വിവാഹം കഴിച്ചതും രേഖയുമായി പ്രണയത്തിലായതും ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ വിവാദത്തിലെത്തിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ എന്തും സംഭവിക്കാമെന്ന് കരുതിയിരുന്നു. അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. ജയ അദ്ദേഹത്തിന്റെ ഭാര്യയും രേഖ അദ്ദേഹത്തിന്റെ കാമുകിയുമാണ്. യഥാർത്ഥ ജീവിതത്തിലും ഇതേ കഥയാണ് നടക്കുന്നത് യാഷ് ചോപ്ര പറഞ്ഞു.
എന്നാൽ ചോപ്രയുടെ വെളിപ്പെടുത്തലുകളിൽ ബച്ചൻ അസ്വസ്ഥനാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നിരുന്നാലും, നടന്റെ ഭാഗത്തുനിന്നുള്ള പരാതികളൊന്നും എവിടെയും കണ്ടില്ല. സിൽസിലയുടെ കഥ ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ബോളിവുഡ് സിനിമാ ലോകത്തും ഏറെ ചർച്ചയായിരുന്നു. സിൽസില എന്ന കഥയേക്കാളും പ്രേക്ഷകർ ഏറ്റെടുത്തത് രേഖ-ബച്ചൻ-ജയ കോമ്പോ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.