കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ നടൻ ടിനി ടോം സന്തോഷം പങ്കുവെച്ചു. 'അമ്മ'യുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന് എല്ലാവരുടേയും ആഗ്രഹമായിരുന്നു. അത് യാഥാർഥ്യമായി. 'ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. ടിനി ടോം പറഞ്ഞു.
എല്ലാവരുടേയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന്. അത് സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവര്‍ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും.' -ടിനി ടോം പറഞ്ഞു.
ശ്വേതയെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തെക്കുറിച്ച് അറിയാത്തതിനാൽ വിശദീകരിക്കുന്നില്ലെന്ന് ടിനി ടോം പറഞ്ഞു.
31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 'അമ്മ'യുടെ അമരത്ത് വനിതകളെത്തുന്നത്. നടി ശ്വേതാ മേനോനാണ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായും ഉണ്ണി ശിവപാല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടി അന്‍സിബാ ഹസന്‍ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.