നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ

നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും കൂറുമാറിയതിൽ രൂക്ഷ പ്രതികരണവുമായി ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരുമായ റിമ കല്ലിങ്കലും രേവതിയും രമ്യാ നമ്പീശനും രംഗത്ത്​. കൂടെ നിൽക്കേണ്ട സാഹചര്യത്തിൽ സഹപ്രവർത്തകർ തന്നെ പ്രത്യേകിച്ചും ഒരു സ്ത്രീ തന്നെ കൂറുമാറിയത്​ നാണക്കേടാണെന്ന്​ അവർ ഫേസ്​ബുക്കിലൂടെ അഭിപ്രായപ്പെട്ടു. കേസിൽ നേരത്തെ ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരും കൂറുമാറിയിരുന്നു.

സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലാക്കാം, പക്ഷെ ഭാമ? ഒരു സുഹൃത്ത് ആയിട്ടും സംഭവ ശേഷം പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നു -രേവതി ഫേസ്​ബുക്കിൽ കുറിച്ചു. കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാക്കപ്പെടുകയാണെന്നും എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നുവെന്നും റിമ കല്ലിങ്കൽ പറഞ്ഞു. നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്ന്​ രമ്യ നമ്പീശനും ഫേസ്ബുക്കില്‍ കുറിച്ചു.

രേവതിയുടെ ഫേസ്​ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

സിനിമ രംഗത്തുള്ള സഹപ്രവർത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് തീർത്തും സങ്കടകരമാണ്. ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല സമയങ്ങൾ പങ്കുവെച്ചിട്ടും, കൂടെയുള്ള ഒരു 'സ്ത്രീ'യുടെ വിഷയം വന്നപ്പോൾ അതെല്ലാം മറന്നു പോയിരിക്കുകയാണ് ചിലർ. ഏറെ പ്രശസ്തമായതും, എന്നാൽ ഇന്ന് ചർച്ചാവിഷയം അല്ലാതായി മാറുകയും ചെയ്ത 2017ലെ നടിയെ ആക്രമിച്ച കേസിൽ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയിൽ മൊഴി മാറ്റിപറഞ്ഞതിൽ അത്ഭുതമില്ല.

സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് മനസിലാക്കാം, പക്ഷെ ഭാമ? ഒരു സുഹൃത്ത് ആയിരുന്നിട്ടും സംഭവ ശേഷം പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവര്‍ നിഷേധിക്കുന്നു ഇതുപോലുള്ള കഷ്ടപ്പാടുകൾക്കിടയിലും അതിജീവിത ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവർക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നൽകി എന്ന പേരിൽ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങൾ ആരും മനസിലാക്കുന്നില്ല. അവളോടൊപ്പം ഉണ്ടായിരുന്നവര്‍ ഇപ്പോഴും അവളോടൊപ്പമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.'

റിമ കല്ലിങ്കലി​െൻറ ഫേസ്​ബുക്ക് കുറിപ്പ്:

'ലജ്ജാകരം, അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തക, അവസാന നിമിഷം കൂറുമാറിയത് ഏറെ വേദനിപ്പിക്കുന്നു, അവള്‍ക്ക് അവരുടെ സഹായം ഏറ്റവും അധികം വേണ്ട സമയത്താണ് ഇത്. ചില അര്‍ത്ഥങ്ങളില്‍ നോക്കിയാല്‍ ഈ ഇന്‍ഡസ്ട്രിയുടെ സമവാക്യത്തില്‍ ഒരു സ്ഥാനവും ലഭിക്കാത്ത, കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാണ്. എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു.

അവരില്‍ നാല് പേരാണ് ഇതുവരെ മൊഴിമാറ്റിയതെന്നാണ് വായിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ. ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ തീര്‍ത്തും ലജ്ജാകരമാണ്.'

രമ്യ നമ്പീശ​ൻ ഫേസ്ബുക്കിൽ കുറിച്ചത്:

സത്യം വേദനിപ്പിക്കും... എന്നാൽ വിശ്വാസ വഞ്ചനയോ...?? നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കും. 'കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആക്രമണത്തിനിരയായത് നിങ്ങളുടെ സ്വന്തം ആളാണെങ്കില്‍ അവരെ എങ്ങനെയാണ് വഞ്ചിക്കാന്‍ സാധിക്കുക', നീതിക്കായുള്ള പോരാട്ടം തുടരും. അവസാനം സത്യം വിജയിക്കും.


It's sad that we can't trust our own colleagues in the film industry. So many years of work, so many projects, but when...

Posted by Revathy Asha Kelunni on Friday, 18 September 2020

Shame.

Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed...

Posted by Rima Kallingal on Friday, 18 September 2020

Truth hurts but betrayal? When some one you thought is fighting along with you suddenly changes colour, it hurts....

Posted by Remya Nambeesan on Friday, 18 September 2020
Tags:    
News Summary - wcc members reaction over recanting of testimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.