ആരോഗ്യ വിദഗ്ധരുടെ ഉപദേശമില്ലാതെ അമിത വർക്കൗട്ട് ചെയ്യുന്നത് അപകടകരം; നടന്‍റെ വിയോഗത്തിൽ വിവേക് അഗ്നിഹോത്രി

ടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ വിയോഗം ദാരുണവും സങ്കടകരവുമാണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. ആരോഗ്യ വിദഗ്ധരുടെ ഉപദേശമില്ലാതെ അമിതമായി ശരീരം കെട്ടിപ്പടുക്കുന്നത് വളരെ അപകടകരമാണെന്നും സംവിധായകൻ ട്വീറ്റ് ചെയ്തു.

ഹൈപ്പർ-ജിമ്മിങ് താരതമ്യേന പുതിയ ഒരു പ്രതിഭാസമാണ്. ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള പ്രചോദനമാണ് ഇതിന് കാരണം. ഇത് ഉറപ്പായും നിയന്ത്രിക്കേണ്ടതുണ്ട്. സമൂഹം പുനർചിന്തനം നടത്തേണ്ടതുണ്ട്. ഓം സിദ്ധാന്ത്, ഓം ശാന്തി- വിവേക് അഗ്നിഹോത്രി കുറിച്ചു.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് സിദ്ധാന്ത് വീർ സൂര്യവംശിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്.

മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് അഭിനയരംഗത്ത് എത്തുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്.

Tags:    
News Summary - Vivek Agnihotri reacted to actor Siddhaanth Vir Surryavanshi’s demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.