Posted On
date_range Updated On
date_range വിഷ്ണു ഉണ്ണികൃഷ്ണന്റെ ആദ്യ പൊലീസ് വേഷം; കുറിയുടെ ട്രെയിലർ പുറത്ത്
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുറിയുടെ ട്രെയിലർ പുറത്ത്. ഫാമിലി സസ്പെൻസ് ത്രില്ലറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ചിത്രം ജൂലൈ എട്ടിന് തിയേറ്ററുകളിൽ എത്തും.
കൊക്കേഴ്സ് മീഡിയ ആൻഡ് എന്റെർടെയ്മെന്റെസ് നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് കെ.ആർ പ്രവീൺ ആണ്. വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം സുരഭി ലക്ഷമി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
വണ്ടിപ്പെരിയാറിലും പരിസരപ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കെ.ബി. ഹരി നാരായണനാണ് കുറിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ട്രെയിലർ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.