വിജയ് സേതുപതിയുടെ 'എയ്‌സ്' ഒ.ടി.ടിയിലെത്തി

വിജയ് സേതുപതിയെ നായകനാക്കി അറുമുഖ കുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' ഒ.ടി.ടിയിലെത്തി. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. ആക്ഷൻ കോമഡി ഹീസ്റ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രം മേയ് 23നാണ് തിയറ്ററിലെത്തിയത്. എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിനായില്ല.

'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തിയത്. പൂർണ്ണമായും മലേഷ്യയിൽ ചിത്രീകരിച്ച ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്.

കരണ്‍ ഭഗത്തുര്‍ റാവത്ത് ഛായാഗ്രഹണവും, ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, എ.കെ. മുത്തു എഡിറ്റിങും നിർവഹിക്കുന്നു. 7സി.എസ്. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഖ കുമാർ ആണ് ചിത്രത്തിന്റെ നിർമാണം. 

Tags:    
News Summary - Vijay Sethupathi's Ace on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.