സിനിമ പരാജയമെങ്കിലും താരമൂല്യം കുത്തനെ കൂടി; അടുത്ത ചിത്രത്തിൽ വിജയ് ദേവരകൊണ്ട വാങ്ങുന്നത് വൻ പ്രതിഫലം

 തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് വിജയ് ദേവരകൊണ്ട. നടന്റേതായി പുറത്ത് ഇറങ്ങിയ അർജുൻ റെഡ്ഡിയും, ഗീതാ ഗോവിന്ദവും വലിയ സാമ്പത്തിക വിജയം നേടി. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ലൈഗർ വൻ പരാജ‍യമായിരുന്നു. ഇത് നടനെ മാനസികമായി തളർത്തിയിരുന്നു. ഇതിനെ തുടർന്ന് വിജയ്  സിനിമയിൽ നിന്നും  മാറി നിൽക്കുകയായിരുന്നു.

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് വിജയ് ദേവരകൊണ്ട. ഗൗതം തിന്നനുരിക്കൊപ്പമാണ് പുതിയ ചിത്രം . വിഡി12 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പിരീഡ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസുകാരന്റെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

ചിത്രത്തിന്റെ  പ്രഖ്യാപനത്തിന്  പിന്നാലെ നടന്റെ പ്രതിഫലം വാർത്തകളിൽ ഇടംപിടിക്കുകയാണ്. പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം45 കോടിയാണത്രെ ഈ ചിത്രത്തിനായി നടൻ വാങ്ങുന്നത്. നടനെ ഉദ്ധരിച്ച് ടോളിവുഡ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 100 കോടി ബജറ്റിൽ ഒരുങ്ങിയ ലൈഗറിന് ലഭിച്ചതിനേക്കാൾ ഉയർന്ന പ്രതിഫലമാണിത്.

 അതേസമയം സിനിമ‍യുടെ പരാജയം നടന്റെ താരമൂല്യത്തെ ബാധിച്ചിട്ടില്ല. സമാന്തക്കൊപ്പമുള്ള ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags:    
News Summary - Vijay Deverakonda Will be Charged Rs 45Cr Paycheque for Next Movie V.D12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.