വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം' എത്താൻ വൈകും; റിലീസ് വീണ്ടും മാറ്റി

വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'കിങ്ഡം' ജൂലൈ നാലിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ചിത്രത്തിന്‍റെ റിലീസ് വീണ്ടും മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ജൂലൈ നാലിലേക്ക് മാറ്റി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് തീയതിയിൽ മാറ്റം ഉണ്ടായതെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. രാജ്യത്തെ നിലവിലെ അന്തരീക്ഷം പ്രമോഷനുകളോ ആഘോഷങ്ങളോ മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാക്കിയിരിക്കുകയാണെന്ന് നിർമാണ കമ്പനികളിൽ ഒന്നായ സിതാര എന്റർടൈൻമെന്റ്സ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രം ജൂലൈ 25ന് തിയറ്ററിൽ എത്തുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ചില രംഗങ്ങൾ വീണ്ടും ചിത്രീകരിക്കുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത് എന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

സിത്താര എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് വൈകും എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം പൂർത്തിയാക്കാത്തതാണ് റിലീസ് വൈകാൻ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത.

Tags:    
News Summary - Vijay Deverakonda starrer Kingdom postponing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.