മുംബൈ: നടൻ സലിം ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്നാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1990 ല്‍ ഭരതൻ സംവിധാനം ചെയ്ത താഴ്വാരം എന്ന ചിത്രത്തിൽ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ഭദ്രൻ സംവിധാനം ചെയ്ത ഉടയോൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായും തിളങ്ങി. നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.