'നിലത്ത് ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്; ആ നൂറിനെ കാണുമ്പോൾ സങ്കടം വരും' -നടിയെ കുറിച്ച് സംവിധായകൻ

നടി നൂറിൻ ഷെരീഫിനെതിരെയുള്ള സാന്റാക്രൂസ് സിനിമ നിർമ്മാതാവ് രാജു പി ഗോപിയുടെ വിമർശനത്തിന് മറുപടിയുമായി യുവ സംവിധായകൻ പ്രവീൺ രാജ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടേയോ വാക്കുകൾ കേട്ട് പുലമ്പുന്നു എന്നാണ് പ്രവീൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൂടാതെ നൂറിനോടൊപ്പമുള്ള സിനിമ അനുഭവവും സംവിധായകൻ പങ്കുവെക്കുന്നുണ്ട്.

സംവിധായകന്റെ വാക്കുകൾ...

പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിൻ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതൽ ഇത്തരത്തിൽ പ്രചരിക്കുന്നത്. സത്യത്തിൽ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാർത്ത പ്രസിദ്ധീകരിച്ച പേജുകൾക്കടിയിൽ പലരും കമന്റ്‌ ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാൽ ആളുകൾ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം.

നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളിൽ നിറക്കുകയും ചെയ്തു വ്യക്തിഹത്യ നടത്തുന്നു. ആത്മരതിയുടെ അപ്പോസ്ഥലന്മാർ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബർ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനിൽക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്തുത. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത്.

എന്റെ അനുഭവത്തിൽ ഞങ്ങളുടെ കൊച്ചു സിനിമയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട് അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോൾ സങ്കടം വരും.

രാവിലെ മുതൽ വാട്സാപ്പിൽ വാർത്തകൾ കൊണ്ട് തള്ളുന്ന എല്ലാവർക്കും വേണ്ടി കൂടി ആണ് ഇത് പോസ്റ്റുന്നത്. ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂർ കോർപ്രേഷൻ നടത്തുന്ന ശുചിത്വ മിഷൻ പരിപാടിയുടെ ഉത്ഘാടനം ചെയ്യാൻ ഉള്ള പരിപാടി. ശക്തൻ സ്റ്റാൻഡിന്റെ ഒരു വശം മുഴുവൻ വൃത്തിയാക്കാൻ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാർക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി. ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ആത്മാർത്ഥതയോടെ ചെയ്യണം എന്ന് നമ്മൾക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോൾഡ് ആയ പെൺകുട്ടി. ഇപ്പോൾ ഈ കേൾക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മൾക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാർത്ത ഒക്കെ വരുമ്പോൾ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്.

യൂണിവേഴ്സിറ്റി എക്സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം. ഇനി എന്റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല. ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാൻ.

പ്രവീൺ രാജ് സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിൽ നൂറിൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോമയും അക്ഷയ് രാധാകൃഷ്ണനുമാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Velleppam movie Director Praveen Raj Pookkadan Shares experience With actress Noorin Sherif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.