ധ്യാൻ ശ്രീനിവാസന്‍റെ ഫാമിലി ത്രില്ലര്‍ 'വീകം' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സാഗര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വീകം' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയും ചേര്‍ന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ അവസാനത്തോടെ തീയേറ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
അണിയറ പ്രവർത്തകർ: ധനേഷ് രവീന്ദ്രനാഥ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.