ധ്യാൻ ശ്രീനിവാസന്‍റെ ഫാമിലി ത്രില്ലര്‍ 'വീകം' തിയേറ്ററുകളിലേക്ക്
'കുമ്പാരീസ്', 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം 'വീകം' ഡിസംബർ 9ന് തിയേറ്ററുകളിലെത്തും. പൊലീസ് പശ്ചാത്തലത്തിൽ പൊളിറ്റിക്സ് കഥ പറയുന്നതാണ് 'വീകം'. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥാണ് ക്യാമറ കൈകാര്യം ചെയുന്നത്.
എഡിറ്റിങ് - ഹരീഷ് മോഹൻ, സംഗീതം - വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം - പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ - ജിത്ത് പിരപ്പൻകോഡ്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സനു സജീവൻ, സൗണ്ട് ഡിസൈൻ - അജിത് എ. ജോർജ്, ക്രീയേറ്റീവ് കോർഡിനേറ്റർ - മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് - സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പി.ആർ.ഒ - പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.