ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രവുമായി വിജയ്‌ ദേവരക്കൊണ്ട; പാന്‍ ഇന്ത്യന്‍ ചിത്രവുമായി മൈത്രി മൂവി മേക്കേഴ്സ്

യുവ സംവിധായകനായ രാഹുല്‍ സംകൃത്യനും മൈത്രി മൂവി മേക്കേഴ്സിനും ഒപ്പം വിജയ്‌ ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. വിഡി14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം വിജയ്‌ ദേവരക്കൊണ്ടയുടെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ഒരു കണ്‍സെപറ്റ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

'ശപിക്കപ്പെട്ട ഒരു നാടിന്റെ ചരിത്രം' എന്ന അടിക്കുറിപ്പോടെ മഹാവ്യാധി നേരിടേണ്ടിവന്ന ഒരു നാടിന്റെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ ശില്പത്തെ പോസ്റ്ററില്‍ കാണാനാകും. 1854-78 കാലഘട്ടത്തില്‍ ജീവിച്ച ഒരു പോരാളിയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ ഇടംനേടാന്‍ സാധിക്കാതെ പോയ ചില ചരിത്രസംഭവങ്ങളാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. വിജയ്‌ ദേവരക്കൊണ്ടയുടെ മുന്‍ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രവും വലിയ ബജറ്റിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിലൂടെ അവര്‍ക്ക് ദേവരക്കൊണ്ടയുമായി ഹാട്രിക്ക് വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടാക്സിവാല എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയ്‌ ദേവരക്കൊണ്ടയും സംവിധായകന്‍ രാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്  പുറത്തുവിടുമെന്ന്  അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍. ഒ: ആതിര ദില്‍ജിത്ത്.

Tags:    
News Summary - VD 14: Vijay Deverakonda's Next With Rahul Sankrityan Is A Fantasy Thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.