Posted On
date_range Updated On
date_range ക്രൈം ത്രില്ലറുമായി എസ്.ജെ. സൂര്യ; വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ
എസ്.ജെ. സൂര്യയുടെ വദന്തി - ദി ഫെബിൾ ഓഫ് വെലോണി ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്യുന്ന തമിഴ് ക്രൈം ത്രില്ലർ ഡിസംബർ 2 മുതലാണ് പ്രൈമിൽ ലഭ്യമാകുക.എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെത്തും.
നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്‌സിന് ശേഷം വാൾവാച്ചർ ഫിലിംസിന്‍റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് വദന്തി - ദി ഫെബിൾ ഓഫ് വെലോണി നിർമിച്ചിരിക്കുന്നത്.
കിംവദന്തികൾ എന്നാണ് 'വദന്തി'യുടെ അർഥം. പുതുമുഖ താരം സഞ്ജനയാണ് നായികയായി എത്തുന്നത്. പ്രശ്നക്കാരനായ എന്നാൽ നിശ്ചയദാർഢ്യമുള്ള ഒരു പൊലീസുകാരനാനായിട്ടാണ് എസ് ജെ സൂര്യ വേഷമിടുന്നത്. ലൈല, എം. നാസർ, വിവേക് പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.