നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ, കഴിഞ്ഞ 40 വർഷക്കാലമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ കെ. ഭുവനചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉരിയാട്ട്'. പ്ലേ ആൻഡ് പിക്ചർ ക്രിയേഷൻസിന്‍റെ ബാനറിൽ ഭരതൻ നീലേശ്വരം നിർമ്മിക്കുന്ന 'ഉരിയാട്ട്' രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്നു. ശ്രീജിത്ത് രവി, പുതുമുഖം സന്തോഷ് സരസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ, മാളവിക നാരായണൻ എന്നിവരാണ് നായികമാർ.
ബോളിവുഡ് താരം ആശിഷ് വിദ്യാർഥി, ജയൻ ചേർത്തല, സുനിൽ സുഖദ, കന്നട നടൻ മനോജ് സൂര്യനാരായണൻ, ചെമ്പിൽ അശോകൻ, കോട്ടയം രമേഷ്, രാജേന്ദ്രൻ തായാട്ട്, ശിവദാസൻ മട്ടന്നൂർ, ഭരതൻ നീലേശ്വരം, ഒ.വി. രമേഷ്, വിശ്വനാഥൻ കൊളപ്രത്ത്, വി.എസ്. നമ്പൂതിരി, ടെൻസി വർഗീസ്, അഖിലേഷ് പൈക്ക, ഗണേശൻ കോസുമ്മൽ, ഈശ്വരൻ വാഴക്കോട്, വി. കുഞ്ഞിക്കണ്ണൻ, കെ.വി.കെ. എളേരി, കുഞ്ഞമ്പു പൊതുവാൾ, രാജ് കുമാർ ആലക്കോട്, പ്രിയേഷ് കുമാർ, പ്രമോദ് കെ.റാം, കെ. പ്രകാശൻ. ബാബു വള്ളിത്തോട്, ഷാരങ്ധരൻ, ഇന്ദിര നായർ, ഭാനുമതി പയ്യന്നൂർ, വത്സല നാരായണൻ, അമ്മിണി ചന്ദ്രാലയം, സുമിത്ര രാജൻ, അശ്വിനി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
തെയ്യങ്ങളുടെ നാടായ വടക്കെ മലബാറിന്‍റെ മണ്ണിൽ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന വിഷ്ണു മൂർത്തി എന്ന നാട്ടുപരദേവതയുടെ ചരിത്ര പശ്ചാത്തലം പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഉരിയാട്ട്'. കേരളം നേരിടുന്ന വെല്ലുവിളികളെ വിഷ്ണു മൂർത്തിയുടെ ചരിത്ര പശ്ചാത്തലവുമായി കൂട്ടിയിണക്കി രണ്ട് കാലഘട്ടത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. ആഗസ്റ്റ് 24ന് ആക്ഷൻ പ്രൈം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 'ഉരിയാട്' റിലീസ് ചെയ്യും. രമേഷ് പുല്ലാപ്പള്ളി തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഷാജി ജേക്കബ്ബ് ആണ് ഛായാഗ്രാഹകൻ. അജിത്ത് സായി, രമേഷ് പുല്ലാപ്പള്ളി എന്നിവരുടെ വരികൾക്ക് കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, സുദർശൻ എന്നിവർ സംഗീതം നൽകിയിരിക്കുന്നു. മധു ബാലകൃഷ്ണൻ, കലേഷ് നാരായണൻ എന്നിവരാണ് ആലാപനം.
പശ്ചാത്തല സംഗീതം-സുദർശൻ, എഡിറ്റർ-പി.സി. മോഹൻ, വസ്ത്രാലങ്കാരം-കുക്കു ജീവൻ, കല-സിമോൻ വയനാട്, മേക്കപ്പ്-റോയി പെല്ലിശ്ശേരി, ഫൈറ്റ്-ജി. ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രദീപ് കടിയങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ-അരവിന്ദൻ കണ്ണൂർ, സ്റ്റിൽസ്- ഷിബു മറാേളി, ഇഫ്ക്ട്-മുരുകേഷ്, സൗണ്ട് എൻജിനീയർ-നജീബ്, ടൈറ്റിൽ ഡിസൈൻ-മനു ഡാവിഞ്ചി, ഒടിടി പോസ്റ്റർ ഡിസൈൻ-സഹീർ റഹ്മാൻ, വാർത്ത പ്രചരണം-എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.