മിത്ത് വിവാദം വലിയ ചർച്ചയാകുമ്പോൾ 'ജയ് ഗണേഷ്' എന്ന പേരിൽ ചിത്രം പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശേത്സവ ചടങ്ങിലാണ് നടൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്. സംവിധായകൻ. കൂടാതെ സംവിധായകൻ രഞ്ജിത് ശങ്കറും ഫേസ്ബുക്കിലൂടെ ചിത്രത്തിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായിട്ടാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്.
ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ജയ് ഗണേഷിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനായി കാത്തിരിക്കുക ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതെ, കൃത്യമായ തിരക്കഥക്കായി കാത്തിരിക്കുകയായിരുന്നു ഉണ്ണിയും. ഞങ്ങൾ ജയ് ഗണേഷിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാൻ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നു'–രഞ്ജിത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ജയ് ഗണേഷ് നിർമിക്കുന്നത്. ഉണ്ണിമുകുന്ദന്‍ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം. നവംബർ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.